Akpa വടക്കഞ്ചേരി യൂണിറ്റ് വാർഷിക സമ്മേളനം 26/9/2024 ന് വടക്കഞ്ചേരി വ്യാപാരി വ്യവസായി സമിതി ഓഫീസിൽ വെച്ച് യൂണിറ്റ് പ്രസിഡണ്ട് ജിന്റോ ചാക്കോ യുടെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് സുനിൽ kuzhalmannam ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി അമീർ kuzhlamannam അവതരിപ്പിച്ചു . യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ഹാരിസ് ചിറ്റാറയിൽ അവതരിപ്പിച്ചു,വരവ് ചിലവ് കണക്ക് ട്രഷറർ റാഷിദ് അവതരിപ്പിച്ചു.തുടർന്ന് ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. 2024 - 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഘല കമ്മിറ്റി അംഗങ്ങൾ ആയ മധു കൃഷ്ണ, ബാലസുബ്രഹ്മണ്യൻ, ഗ്രീൻ ചാനൽ സുദേവൻ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. പ്രാർത്ഥനയോടുകൂടി തുടങ്ങിയ യോഗത്തിൽ യൂണിറ്റ് ട്രഷറർ റാഷിദ് സ്വാഗതവും , മധു കൃഷ്ണ അനുശോചനവും നന്ദിയും പറഞ്ഞു.ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു. വടക്കഞ്ചേരി യൂണിറ്റിന്റെ 2024 25 വർഷത്തെ ഭാരവാഹികൾ പ്രസിഡൻറ് :ബാലസുബ്രമണ്യൻ വൈസ് പ്രസിഡന്റ്: അമേഷ് സെക്രട്ടറി :സുദേവൻ ഗ്രീൻചാനൽ ജോയിൻ സെക്രട്ടറി: സന്ദീപ് ട്രഷറർ :വിജയൻ സൂം P R O: സുനിൽ വാണിയമ്പാറ മേഖലാ കമ്മിറ്റി അംഗങ്ങൾ: മധു കൃഷ്ണ, ഹാരിസ് ചിറ്റാറയിൽ , റാഷിദ് , വിനീഷ് .