കൊണ്ടോട്ടി മേഖലാ സമ്മേളനം 2024 ഒക്ടോബർ 22 ------------------------------ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊണ്ടോട്ടി മേഖലയുടെ നാൽപതാമത് സമ്മേളനം മേഖലാ പ്രസിഡണ്ട് ഷാനൂപ് വാഴക്കാടിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട ഉദ്ഘാടനം ചെയ്തു . ജില്ലാ ട്രഷറർ രോഷിത്ത് കെ ജി സംഘടന റിപ്പോർട്ടും, മേഖല ഇൻ ചാർജ് നന്ദകുമാർ വാഹിനി മുഖ്യ പ്രഭാഷണവും നടത്തി. മേഖലാ സെക്രട്ടറി ജംഷി ഡ്രീംസ് പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ മുബാറക്ക് മുതുവല്ലൂർ കണക്കും അവതരിപ്പിച്ചു.ക്ഷേമനിധിയെക്കുറിച്ച് ജില്ലാ കമ്മറ്റിയംഗം സുജിത്തും സംസാരിച്ചു. മേഖലാ പി.ആർ.ഒ രഞ്ജിഷ് അനുശോചനവും മേഖലാ ജോയിൻ സെക്രട്ടറി ഷിബിൻ പരതക്കാട് സ്വാഗതവും , ലാലു ആലേഖ നന്ദിയും രേഖപ്പെടുത്തി. മേഖലാ സമ്മേളത്തിനോട് അനുബന്ധിച്ച് നടത്തിയ രജിസ്ട്രേഷൻ കൂപ്പൺ വിജയികളായ ഷനൂബ് വാഴക്കാട്, നിസാം , ഫൈറൂസ് എന്നിവർക്ക് ജില്ലാ ഭാരവാഹികൾ സമ്മാനങ്ങൾ നൽകി. ജില്ലാ ഭാരവാഹികൾക്ക് ജില്ലാ ഭാരവാഹികൾ സ്നോപഹാരം നൽകി. ഭക്ഷണ ശേഷം നടന്ന കുടുംബസംഗമത്തിൽ അമ്പതോളം കുടുംബങ്ങൾ പങ്കെടുത്തു. നാടൻ പാട്ട് , പാവ നാടക കലാകാരൻ സുബ്രൻ ചെമ്രക്കാട്ടൂർ , കോമഡി ഉത്സവം ഫെയിം അജിത് കൊണ്ടോട്ടി എന്നിവർ കുടുംബങ്ങളെ കയ്യിലെടുത്തു. കൂട്ടത്തിൽ മേഖലയിലെ കലാകാരന്മാരും പാടി തിമർത്തു. പുതിയ ഭാരവാഹികൾ പ്രസിഡൻ്റ് : മുബാറക് മുതുവല്ലൂർ വൈസ് പ്രസിഡന്റ് : ലാലു ആലേഖ സെക്രട്ടറി : സുജിത് കുമാർ ജോയിൻ സെക്രട്ടറി : മുബാറക് ഫോട്ടോസ് പോട്ട് ട്രഷറർ : ശശി ഫോട്ടോലാൻ്റ് പി.ആർ.ഒ : രഞ്ജിഷ് ജില്ലാ കമ്മറ്റിയിലേക്ക് : ഷനൂബ് വാഴക്കാട് , ജംഷി ഡ്രീംസ് എന്നിവരെ തിരഞ്ഞെടുത്തു. ---------------------------- മേഖലാ കമ്മറ്റിക്ക് വേണ്ടി, ജംഷി ഡ്രീംസ് (മേഖലാ സെക്രട്ടറി)