എ.കെ. പി. എ അടക്കാപുത്തൂർ യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡൻ്റ് രമേശ് ഫോട്ടോലാൻ്റ് പതാക ഉയർത്തിയതോടെ ആരംഭിച്ചു. 10 -09 -2024 ന് ഉച്ചക്ക് 2 മണിക്ക് അടക്കാപുത്തൂർ പി. ടി. ബി സ്മാരക വായനശാലയിൽ പ്രസിഡൻ്റ് രമേശ് ഫോട്ടോലാൻ്റിൻ്റെ അദ്ധ്യക്ഷതയിൽ മൗന പ്രാർത്ഥനയോടെ ആരംഭിച്ച 40-ാം യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡൻ്റ് സിബി ചെർപ്പുളശേരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സൻഞ്ചു സാൻ മീഡിയ യോഗത്തിൽ അനുശോചനവും യൂണിറ്റ് വൈസ്പ്രസിഡൻ്റ് വിജയൻ സറ്റില്ലോ സ്വാഗതവും സെക്രട്ടറി ബിജു പൊയ്കയിൽ യൂണിറ്റ് വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ അമർനാഥ് വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ച് ചർച്ച ചെയ്ത് പാസാക്കി. ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച രതീഷ് കുളക്കാട്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി ആയി തിര ത്തെടുത്ത ശ്രീ. ഒ അരവിന്ദൻ സംസ്ഥാന സമ്മേളന വീഡിയോ ഡോക്യൂമെൻ്ററി പ്രോൽസാഹനസമ്മാനം ലഭിച്ച രവികുളക്കാട് എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു. മേഖലാ സെക്രട്ടറി സുഭാഷ്, മേഖലാ ട്രഷറർ അശോകൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ രവികുളക്കാട് , സലീം .പി , ഹരിഗോവിന്ദൻ, യൂണിറ്റ് ഇൻചാർജ് അരുൺ കോട്ടപ്പുറം., മുൻ ജില്ലാ പ്രസിഡൻ്റ് ശ്രീ. ഒ. അരവിന്ദൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് ഇൻചാർജ് അരുൺ കോട്ടപ്പുറത്തിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് ട്രഷറർ അസിസ് സമ്മേളനത്തിന് നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ 40-ാം യൂണിറ്റ് സമ്മേളനം അവസാനിച്ചു. 2024-25 യൂണിറ്റ് ഭാരവാഹികൾ : പ്രസിഡൻ്റ് : രമേശ് ഫോട്ടോ ലാൻ്റ് വൈസ് പ്രസിഡൻ്റ്: വിജയൻ സ്റ്റില്ലോ സെക്രട്ടറി : അമർ നാഥ് ജോ.സെക്രട്ടറി : ബിജു പൊയ്കയിൽ ട്രഷറർ : അബ്ദുൾ അസീസ് പി. ആർ. ഓ: സൻഞ്ചു സാൻ മീഡിയ മേഖലാ കമ്മിറ്റി : സുഭാഷ് , രവികുളക്കാട്, ഒ അരവിന്ദൻ.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More