blog-image
02
Oct
2024

തിരൂർ മേഖലാ

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(AKPA) തിരൂർ മേഖലാ 40 മത് വാർഷിക സമ്മേളനം, തിരൂർ കോരങ്ങത് സമുച്ചയത്തിൽ മേഖലാ പ്രസിഡണ്ട്‌ നിഷാർ കാവിലക്കാടിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു മേഖലാ പി. ആർ. ഒ സുധീർ കവിലക്കാട് അനുശോചനവും, മേഖലാ ജോയിൻ സെക്രട്ടറി പ്രമോദ് പരപ്പനങ്ങാടി സ്വാഗതവും പറഞ്ഞ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പി. ആർ. ഒ. മസൂദ് മംഗലം മുഖ്യ പ്രഭാഷണവും, ജില്ലാ സെക്രട്ടറി ശശി കുമാർ മങ്കട സംഘടന റിപ്പോർട്ടും, മേഖലാ സെക്രട്ടറി നബീൽ പരപ്പനങ്ങാടി വാർഷിക റിപ്പോർട്ടും, മേഖലാ ട്രഷറർ സുനിൽ ഇൻമീഡിയ കണക്കും അവതരിപ്പിച്ചു. തിരൂർ മേഖലാ ഇൻചാർജർ അഷ്‌റഫ്‌ ലൈവ്, മുൻ ജില്ലാ പ്രസിഡണ്ട്‌ മാധവൻ സംഗീത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റിയാസ് ബാബു, അൻവർ സൈൻ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഫോട്ടോഗ്രാഫി മത്സരത്തിൽ സംസ്ഥാനതല ജേതാക്കളായ ബഷീർ കടേരി, നിഷാർ കാവിലക്കാട്, നൗഫൽ മംഗലം, ഹാരിസ് ഒറാൻ തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചു. യൂണിറ്റ് തല ചർച്ചക്കും, മറുപടിക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖലാ വൈസ് പ്രസിഡണ്ട്‌ രാജൻ പറവണ്ണ നന്ദി പറഞ്ഞു സമ്മേളനം അവസാനിപ്പിച്ചു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ് - അൻവർ സൈൻ സെക്രട്ടറി - സുധീർ കാവിലക്കാട് ട്രഷറർ - സുനിൽ ഇൻമീഡിയ വൈസ് പ്രസിഡന്റ് - രാജൻ പറവണ്ണ ജോയിൻ സെക്രട്ടറി - പ്രമോദ് പരപ്പനങ്ങാടി P R O - ഫൈസൽ മംഗലം ജില്ലാ കമ്മിറ്റിയിലേക് :- സജിത്ത് ഷൈൻ മസൂദ് മംഗലം നിഷാർ കാവിലക്കാട് റിയാസ് ബാബു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More