ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(എ. കെ.പി. എ) കാസർഗോഡ് ജില്ലാ സമ്മേളനം നവംബർ 25, 26 തീയതികളിൽ കാഞ്ഞങ്ങാട്ട്. സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കാഞ്ഞങ്ങാട്: ഛായാഗ്രഹണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ കരുത്തുറ്റ സംഘടനയായ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ. കെ. പി.എ ) കാസറഗോഡ് ജില്ലാ സമ്മേളനം നവംബർ 25, 26 തീയതികളിലായി കാഞ്ഞങ്ങാട് വെച്ച് നടക്കും. കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വച്ച് നടക്കുന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ. വി. സുജാത സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എ. കെ. പി. എ ജില്ലാ പ്രസിഡണ്ട് ടി. വി. സുഗുണൻ അധ്യക്ഷനായി. എ. കെ. പി.എ സംസ്ഥാന വൈസ് പ്രസിഡണ്ടും കാസർഗോഡ് ജില്ല ഇൻചാർജുമായ സജീഷ് മണി മുഖ്യാതിഥിയായി പങ്കെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി. കെ. ആസിഫ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ട് ഫസലുറഹ്മാൻ, എ. കെ. പി. എ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് അനൂപ് ചന്തേര, ജില്ലാ പി.ആർ ഒ രാജീവൻ രാജപുരം, ജില്ലാ ഫോട്ടോഗ്രാഫി ക്ലബ്ബ് കോർഡിനേറ്റർ ശ്രീജിത്ത് നീലായി, ജില്ലാ വെൽഫെയർ ചെയർമാൻ ബി. എ. ഷെരീഫ്, ജില്ലാ സ്പോർട്സ് ക്ലബ് കോർഡിനേറ്റർ രതീഷ് രാമു, ജില്ലാ ബ്ലഡ് ഡൊണേഷൻ ക്ലബ്ബ് കോഡിനേറ്റർ അനിൽ കാമലോൻ, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശൻ മാവുങ്കാൽ, കാസറഗോഡ് മേഖലാ പ്രസിഡണ്ട് എം.കെ.സണ്ണി, കുമ്പള മേഖലാ പ്രസിഡണ്ട് അപ്പണ്ണ, നീലേശ്വരം മേഖല സെക്രട്ടറി ദിനേശൻ ഒളവറ, മുൻ ജില്ലാ ഭാരവാഹികളായ എൻ. എ. ഭരതൻ, എൻ. വി. മനോഹരൻ എന്നിവർ സംസാരിച്ചു. എ. കെ. പി. എ ജില്ലാ സെക്രട്ടറി വി. എൻ. രാജേന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ എൻ. കെ. പ്രജിത്ത് നന്ദിയും പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ട്രേഡ് ഫെയർ, ഫോട്ടോ പ്രദർശനം, ഫോട്ടോഗ്രാഫി മത്സരം, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവയും നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം രക്ഷാധികാരികളായി കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ. വി.സുജാത, എ. കെ. പി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാനായി എ. കെ. പി. എ ജില്ലാ പ്രസിഡണ്ട് ടി.വി. സുഗുണനെയും കൺവീനറായി ജില്ലാ സെക്രട്ടറി വി. എൻ. രാജേന്ദ്രനെയും തെരഞ്ഞെടുത്തു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More