ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയിലെ മെമ്പർമാർക്ക് ഐഡി കാർഡ് വിതരണവും പൊതുസമ്മേളനവും നടത്തി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ഐഡി കാർഡ് വിതരണം ഇരിങ്ങാലക്കുട പ്രിയ ഹാളിൽ വച്ച് ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ശ്രീ പ്രസാദ് എൻ. എസ്. ന്റെ അധ്യക്ഷതയിൽ AKPA തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ ഉത്ഘാടനം ചെയ്തു. AKPA സംസ്ഥാന പ്രസിഡന്റ് ശ്രീ എ സി ജോൺസൺ യോഗത്തിലെ മുഖ്യാതിഥിയായിരുന്നു. AKPA ഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാനകോഡിനേറ്ററും മേഖല ഇൻചാർജ് ആയ ശ്രീ ഷിബു P V, ജില്ലാ സ്പോർട്സ് കോഡിനേറ്റർ ശ്രീ വേണു വെള്ളാങ്കല്ലൂർ ജില്ലാ കമ്മിറ്റിയംഗം ശ്രീ സുരേഷ് കിഴുത്താണി മിന്നു സംസാരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനിലേക്ക് പുതിയതായി അംഗത്വം സ്വീകരിച്ച ഇരിങ്ങാലക്കുട മേഖലയിലെ 13 മെമ്പർമാർക്ക് ഐഡി കാർഡ് വിതരണം നടത്തി. മേഖലാ സെക്രട്ടറി സജയൻ കാറളം സ്വാഗതവും ട്രഷറർ ശ്രീ ആന്റോ ടി യു നന്ദിയും രേഖപ്പെടുത്തി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More