blog-image
03
Oct
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ മേഖല ഈസ്റ്റ് യൂണിറ്റ് വാർഷിക പോതുയോഗം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ മേഖല ഈസ്റ്റ് യൂണിറ്റ് വാർഷിക പോതുയോഗം മൗന പ്രാർത്ഥനയോടുകൂടി യൂണിറ്റ് പ്രസിഡണ്ട് ഡേവിസ് ചാക്കോയുടെ നേതൃത്വത്തിൽ കൂടുകയുണ്ടായി. യൂണിറ്റ് കമ്മിറ്റി അംഗം ശരത് ബാബു അനുശോചനം അർപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയുണ്ടായി. മേഖലാ പ്രസിഡണ്ട് സഹജൻ പിപി അവർകൾ സമ്മേളനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു സംഘടനയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി. മേഖലാ സെക്രട്ടറി രാജേഷ് കെ കെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു തുടർന്ന് യൂണിറ്റ് സെക്രട്ടറി ജസ്റ്റിൻ ജോസഫ് 2023 24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ ഉണ്ണികൃഷ്ണൻ അവർകൾ പ്രവർത്തന വർഷത്തെ കണക്ക് അവതരിപ്പിച്ചു. തുടർന്ന് ജില്ലാ ജീവകാരുണ്യ പ്രവർത്തന ചെയർമാൻ ശിവാനന്ദൻ പി വി, മേഖല ട്രഷറർ ഷിബു സി എസ്സ് എന്നിവർ യൂണിറ്റിന് നാല്പതാം സമ്മേളന ആശംസകൾ അർപ്പിച്ചു. യോഗത്തിൽ വിശദമായ ചർച്ചയിലൂടെ 2023 24 വർഷത്തെ കണക്കും റിപ്പോർട്ടും പാസാക്കി. മേഖല സാന്ത്വനം കോഡിനേറ്ററും യൂണിറ്റ് ഇൻചാർജുമായ സത്യൻ എം അവർകൾ 2024 25 പ്രവർത്തനം വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ നയ പ്രഖ്യാപനത്തിനുശേഷം യൂണിറ്റ് അംഗം റോയ് ആന്റണി നന്ദി അറിയിച്ച് സമ്മേളനം പിരിച്ചുവിട്ടു. തൃശ്ശൂർ ഈസ്റ്റ് യൂണിറ്റ് 2024-2025 വർഷത്തെ ഭാരവാഹികൾ 1. പ്രസിഡണ്ട് ജസ്റ്റിൻ ജോസഫ് 2. വൈസ് പ്രസിഡണ്ട് രാഖേഷ് ടി ജി 3. സെക്രട്ടറി ശരത് ബാബു രാജൻ 4. ജോയിൻ സെക്രട്ടറി വിനോജ് കെ വി 5. ട്രഷറർ ഉണ്ണികൃഷ്ണ മേനോൻ മേഖല കമ്മിറ്റിയിലേക്ക് 6. ലിജോ പി ജോസഫ് 7. ഡേവിസ് ചാക്കോ 8. റോയ് ആന്റണി 9. ആഷ്ലിൻ കെ ജോർജ് യൂണിറ്റ് കമ്മിറ്റി 10. വിനീത് സാഗർ കെബി 11. ആഷിക് കെ ജോർജ് 12. തിമോത്തി കെ എൽ 13. രാജു സി. ജെ 14. ഹരിദാസ് ഉത്തര 15. രഘു ആർ 16. ⁠രതീഷ് എ ഡി 17. ⁠ഗസൂൺജി

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More