ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ AKPA 41-ാം വാർഷികത്തോടനുബന്ധിച്ച് വാടാനപ്പള്ളി മേഖല വാടാനപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗം 2025 സെപ്റ്റംബർ 24,ന് വാടാനപ്പള്ളി EMS സാംസ്കാരിക ഹാളിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് യൂണിറ്റ് ട്രഷറർ ഷാജി ഇമേജിന്റെ പ്രാർത്ഥനാ ഗാനത്തോടെ തുടക്കം കുറിച്ചു.യൂണിറ്റ് പ്രസിഡണ്ട് സജീവൻ എം എസ് അധ്യക്ഷതയിൽ പൊതുസമ്മേളനം മേഖല പ്രസിഡണ്ട് സി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി കെ എ ഷനൂപ് നടത്തുകയും ചെയ്തു. യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി മണികണ്ഠൻ സി എം,യൂണിറ്റ് കണക്ക് യൂണിറ്റ് ട്രഷറർ ഷാജി പി യു നടത്തുകയും ചെയ്തു. ആശംസകൾ അർപ്പിച്ച് മേഖല ട്രഷറർ ഫ്ലഡന്റോ എ വി, ജില്ലാ നാച്ചുറൽ ക്ലബ് സബ് കോഡിനേറ്റർ രമേഷ് അനന്യ, മേഖല പിആർഒ സജി കെ എസ് മുൻകാല മുതിർന്ന നേതാവ് വിൻസൺ പി എ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി രാജേഷ് ഐ ഡി അനുശോചനവും, യൂണിറ്റ് അംഗം ഹിദായത്ത് സ്വാഗതവും പറഞ്ഞു. തുടർന്ന് ജില്ലാ ജോയിൻ സെക്രട്ടറി യൂണിറ്റ് ഇൻ ചാർജുമായ ജീസൻ എ വി യുടെ നേതൃത്വത്തിൽ 2025-26 വർഷത്തെ യൂണിറ്റ് ഭാരവാഹികളായി, പ്രസിഡണ്ട് : മണികണ്ഠൻ സി എം വൈസ് പ്രസിഡണ്ട്: മനോജ് ഐ എം സെക്രട്ടറി : അനൂജ് വി എസ് ജോയിന്റ് സെക്രട്ടറി : പ്രസാദ് കെ ഡി ട്രഷറർ : ഷാജി പി യു മേഖല കമ്മിറ്റി അംഗങ്ങൾ സുരേഷ് സി എസ് സജീവൻ എം എസ് അബ്ദുൽ ഗഫൂർ എ ഐ വിൻസൻ പി എ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ഹിദായത്ത് വിഷ്ണു കെ ജെ രാജേഷ് ഐ ഡി എന്നിവരെ തെരഞ്ഞെടുത്തു യൂണിറ്റ് കമ്മറ്റി വൈസ് പ്രസിഡണ്ട് പ്രസാദ് കെ ഡി നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. യൂണിറ്റിൽ നിന്ന് 25 മെമ്പർമാർ പങ്കെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More