വാടാനപ്പള്ളി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ AKPA വാടാനപ്പള്ളി മേഖലാ കമ്മിറ്റിയും, ഫോട്ടോ ലിങ്ക് തൃശൂരിന്റെയും നേതൃത്വത്തിൽ ഫ്യൂജി ഫിലിം ക്യാമറയുടെ ക്ലാസ്സ് മേഖലയിലെ അംഗങ്ങൾക്ക് വേണ്ടിതൃപ്രയാർ ഡ്രീം ലാൻഡ് ഹോട്ടലിൽ വെച്ച് നടത്തുകയുണ്ടായി. മേഖല പ്രസിഡണ്ട് C. S. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, AKPA സംസ്ഥാന പ്രസിഡണ്ട് A. C ജോൺസൺ ക്ലാസ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഷനൂപ് K. A സ്വാഗതവും, മേഖല ഫോട്ടോഗ്രാഫി കോർഡിനേറ്റർ രാജേഷ് നാട്ടിക ആമുഖപ്രഭാഷണവും, മേഖല ട്രഷറർ A. V ഫ്ലഡന്റോ നന്ദിയും പറഞ്ഞു. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിൽ ആദ്യമായിട്ടാണ് ഒരു ക്യാമറ കമ്പനിയുടെ ക്ലാസ് നടത്തിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50 അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു. ആദ്യ സെക്ഷനിൽ Jose Charles സാർ നടത്തിയ മോട്ടിവേഷൻ ക്ലാസ്സ് വെഡിങ് ഫോട്ടോഗ്രാഫിയിൽ നിന്ന് മാറിയാലും വ്യത്യസ്ത ഫോട്ടോഗ്രാഫി മേഖലകൾ കണ്ടെത്താനുള്ള സാധ്യതകൾ പറഞ്ഞുകൊടുത്തത് മെമ്പർമാർക്ക് വളരെ നല്ല അനുഭവമായിരുന്നു. തുടർന്ന് ക്യാമറയുടെ വിവിധ ഫംഗ്ഷനുകൾ, Colour, Clarity, resalotion എന്നിവയെ പറ്റി അജിത് കുമാർ സാറും പറഞ്ഞു തന്നു. ഈ ക്ലാസ്സ് നടത്താൻ മേഖലയോട് സഹകരിച്ച ഫോട്ടോ ലിങ്ക് വിൻസേട്ടൻ, ഫ്യൂജി ഫിലിം ക്യാമറ കമ്പനിയുടെ മറ്റ് സ്റ്റാഫ് അംഗങ്ങൾ എല്ലാവർക്കും ഒറ്റവാക്കിൽ വാടാനപ്പള്ളി മേഖല കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More