AKPA തൃത്താല യൂണിറ്റ് വാർഷിക സമ്മേളനം AKPA തൃത്താല യൂണിറ്റ് വാർഷിക സമ്മേളനത്തിന് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് ആലൂർ പതാക ഉയർത്തിയതോടെ തുടക്കമായി. 2024 സെപ്റ്റംബർ 24 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് ആലൂർ യുവജന വായനശാല യിൽ വെച്ച് നടന്ന സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സുബിൻ ആലൂർ പ്രാർത്ഥന ചൊല്ലുകയും, യൂണിറ്റ് ട്രഷറർ രജീഷ് കൊടിക്കുന്ന് സ്വാഗതവും പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് ആലൂർ ന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം തൃത്താല മേഖല പ്രസിഡന്റ് ഷംനാദ് മാട്ടായ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ മുദ്ര ഗോപി മുഖ്യപ്രഭാഷണം നടത്തി. AKPA സംസ്ഥാന കമ്മിറ്റി ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ സ്പെഷ്യൽ മെൻഷൻ അവാർഡ് നേടിയ മണി മുദ്ര ക്ക് യൂണിറ്റിലെ മുതിർന്ന അംഗം ശ്രീ മുഹമ്മദുണ്ണി യൂണിറ്റിന്റെ ഉപഹാരം നൽകി ആദരിച്ചു. സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി സനൂപ് കുമ്പിടി യും, യൂണിറ്റ് സെക്രട്ടറി സുബിൻ ആലൂർ വാർഷിക പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രെഷറർ രജീഷ് കൊടിക്കുന്ന് വരവ്-ചിലവ് കണക്കും അവതരിപ്പിച്ച് ചർച്ചക്ക് വച്ചു. തുടർന്ന് പ്രസീഡിയം കമ്മിറ്റിയായി വിശ്വനാഥൻ കൂറ്റനാട്, പമ്പാവാസൻ തൃത്താല എന്നിവരെ തിരഞ്ഞെടുത്തു. ശേഷം റിപ്പോർട്ടിലെയും കണക്കിലെയും പൊതുവായ ചർച്ചകൾക്ക് മേഖല പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ മറുപടി പറഞ്ഞു. തുടർന്ന് യോഗം റിപ്പോർട്ടും കണക്കും കൈ അടിച്ചു പാസ് ആക്കി. തുടർന്ന് 2024-25 വർഷത്തേക്കുള്ള പുതിയ കമ്മറ്റി അംഗങ്ങളായി മുദ്ര ഗോപി, പമ്പാവാസൻ തൃത്താല, ഗിരീഷ് ആലൂർ, രജീഷ് കൊടിക്കുന്ന്, സനൂപ് കുമ്പിടി, രജീഷ് പടിഞ്ഞാറങ്ങാടി, മുരളി തണ്ണീർക്കോട്, ഷഫീഖ്, സുബിൻ ആലൂർ, ഷാജി സഫ, സഞ്ജീവ് വരോട്ട്, സുധി ഇമ, സനിൽ ആലൂർ, ശിവകുമാർ, രാജലക്ഷ്മി എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളിൽ നിന്ന് പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് ഭാരവാഹികൾ പ്രസിഡന്റ് മുരളി തണ്ണീർക്കോട് വൈസ് പ്രസിഡന്റ് സുധി ഇമ സെക്രട്ടറി ഗിരീഷ് ആലൂർ ജോയിന്റ് സെക്രട്ടറി ശിവകുമാർ ട്രഷറർ രജീഷ് കൊടിക്കുന്ന് യൂണിറ്റ് PRO സുബിൻ ആലൂർ കൂടാതെ മുദ്ര ഗോപി പമ്പാവാസൻ തൃത്താല ഷാജി സഫ സനൂപ് കുമ്പിടി സഞ്ജീവ് വരോട്ട് എന്നിവരെ മേഖല കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തു. ജില്ലാ അംഗങ്ങളായ സുനിൽ കുഴുർ, പമ്പാവാസൻ തൃത്താല, മേഖല വൈസ് പ്രസിഡന്റും, തൃത്താല യൂണിറ്റ് ഇൻ-ചാർജ്ജുമായ വിശ്വനാഥൻ കൂറ്റനാട് എന്നിവർ യോഗത്തിനും പുതിയ ഭാരവാഹികൾക്കും ആശംസകൾ നേർന്നു. യൂണിറ്റ് വൈസ് പ്രസിഡന്റ് ഷാജി സഫ നന്ദി പറഞ്ഞതിന് ശേഷം ദേശീയഗാനം ചൊല്ലി യോഗനടപടികൾ അവസാനിപ്പിച്ചു. യൂണിറ്റ് സമ്മേളനത്തിൽ 28 പേർ പങ്കെടുത്തു. 6 മെമ്പർമാർ ലീവ് വിളിച്ചുപറഞ്ഞു. പങ്കെടുത്തവർക്കും വരാൻ കഴിയില്ല എന്ന് വിളിച്ചു പറഞ്ഞവർക്കും യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.