തൃശ്ശൂർ മേഖല: തൃശ്ശൂർ മേഖലയുടെ ആഭിമുഖ്യത്തിൽ വെസ്റ്റ് യൂണിറ്റ് ഡിസംബർ 21ന് കാലത്ത് 10മണിക്ക് നെഹ്‌റു പാർക്കിൽ വച്ചു ആരണാട്ടുകര ഗവൺമെന്റ് യു.പി. സ്കൂളിലെ ഓട്ടിസ്റ്റിക് സെന്ററിലെ കുട്ടികളോടൊത്ത് ക്രിസ്മസ് ആഘോഷിച്ചു. കുട്ടികൾക്കു സമ്മാനങ്ങളും മധുരവും നൽകി. യൂണിറ്റ് പ്രസിഡന്റ് നജാതിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് ബെന്നി സ്‌പെക്ട്ര ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രാജേഷ്, യൂണിറ്റ് സെക്രട്ടറി പ്രദീപ്, യൂണിറ്റ് ട്രഷറർ ടിന്റോ മാങ്ങൻ, തൃശ്ശൂർ ജില്ലാ സെക്രട്ടറി ലിജോ ജോസഫ്, സംസ്‌ഥാന കമ്മിറ്റി അംഗം പി വി ശിവാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ പി എൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സാജു താര , സഹജൻ, യൂണിറ്റ് ഇൻ ചാർജ് റോയ് ആന്റണി, മറ്റു യൂണിറ്റ് മെമ്പർമാരും പങ്കെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More