ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചൊക്ലി യൂണിറ്റ് സമ്മേളനം 29.09.2025 തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്ക് മേക്കുന്ന് സത്യൻ മെമ്മോറിയൽ ട്രസ്റ് ഹാളിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് പ്രദീഷ് പ്രാസ് പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. സമ്മേളനം പാനൂർ മേഖലാ പ്രസിഡന്റ് രാഗേഷ് പാലക്കൂൽ ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രദീഷ് പ്രാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് വർണ്ണന സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം മേഖലാ പ്രസിഡന്റ് രാഗേഷ് പാലക്കൂൽ നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ബാബുരാജ് കുന്നോത്തുപറമ്പ് സംഘടനാ റിപ്പോർട് അവതരിപ്പിച്ചു. മേഖലാ ട്രഷറർ രജിത്ത്.കെ.പി, മേഖലാ ജോയിന്റ് സെക്രട്ടറി ഷിജു പാറാട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് വർണ്ണനയും വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ വിജേഷ് അവിജാസും അവതരിപ്പിച്ചു. തുടർന്ന് പ്രദീഷ് പ്രാസ് പ്രസിഡന്റായും വിജേഷ് അവിജാസ് സെക്രട്ടറിയായും ശ്രീജിത്ത് വർണ്ണന ട്രഷററായും പുതിയ കമ്മിറ്റി നിലവിൽ വന്നു. യോഗത്തിന് യൂണിറ്റ് ട്രഷറർ നന്ദി പറഞ്ഞു.
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More