എ കെ പി എ കമ്പിൽ യൂണിറ്റ് വാർഷിക സമ്മേളനം 26/09/25 ന് കമ്പിൽ യൂണിറ്റ് ഓഫീസിൽ വച്ച് നടന്നു യൂണിറ്റ് പ്രസിഡണ്ട് രത്നപ്രകാശിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പവിത്രൻ മോണാലിസ ഉദ്ഘാടനം നിർവഹിച്ചു മേഖലാ സ്പോർട്സ് കോഡിനേറ്റർ ശ്രീ രാജിവൻ ലാവണ്യ പ്രാർത്ഥന ഗാനം ആലപിച്ചു യൂണിറ്റ് ജോയിൻ സെക്രട്ടറി രാഗേഷ് ചട്ടുകപാറ അനുശോചന പ്രമേയം അവതരിപ്പിച്ചു യൂണിറ്റ് സെക്രട്ടറി ശ്രീ ബിനേഷ് പട്ടേരി സ്വാഗതം പറഞ്ഞു .ചടങ്ങിൽ കണ്ണൂർ മേഖലാ പ്രസിഡണ്ട് ശ്രീ രാഗേഷ് ആയിക്കര മുഖ്യ പ്രഭാഷണവും, മേഖലാ സെക്രട്ടറി ശ്രീ സുധർമൻ മേൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് മേഖലാ ട്രഷറർ ശ്രീ സുനിൽകുമാർ കെ യും ശ്രീ രാജീവൻ ലാവണ്യയും സംസാരിച്ചു യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശ്രീ ബിനേഷ് പട്ടേരിയും, വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്രീ മഴവിൽ അനീഷും അവതരിപ്പിച്ചു. യൂണിറ്റ് ഇൻ ചാർജ് ശ്രീ രാഗേഷ് ആയിക്കരയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ശ്രീരത്ന പ്രകാശ്, വൈസ് പ്രസിഡണ്ട് ഗ്രാന്മ രാജീവൻ, സെക്രട്ടറി ബിനേഷ് പട്ടേരി, ജോയിൻ സെക്രട്ടറി ശ്രീ രാഗേഷ് ചട്ടുകപാറ, ട്രഷറർ അനീഷ് മഴവിൽ പി ആർ ഓ ജിതിൻ എന്നിവരെ തിരഞ്ഞെടുത്തു. മേഖല കമ്മിറ്റിയിലേക്ക് പവിത്രൻ മോണാലിസ, രാജീവൻ ലാവണ്യ, ഗ്രാൻമാ രാജീവൻ എന്നിവരെ തിരഞ്ഞെടുത്തു യൂണിറ്റ് വൈസ് പ്രസിഡണ്ട് രാജീവൻ ഗ്രാന്മ പ്രമേയം അവതരിപ്പിച്ചു. നന്ദി അർപ്പിച്ചു കൊണ്ട് യൂണിറ്റ് ട്രഷറർ അനീഷ് മഴവിൽ സംസാരിച്ചു. ദേശീയ ഗാനത്തോടുകൂടി സമ്മേളന നടപടികൾ അവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More