ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) 41-)o വാർഷികത്തോടനുബന്ധിച്ച് വാടാനപ്പള്ളി മേഖല പെരിങ്ങോട്ടുകര യൂണിറ്റ് വാർഷിക പൊതുയോഗം 2025 സെപ്റ്റംബർ 25 ന് പെരിങ്ങോട്ടുകര വിമുക്തഭടൻ ഹാളിൽ ഉച്ചതിരിഞ്ഞ് അഞ്ചു മണിക്ക് യൂണിറ്റ് പ്രസിഡണ്ട് അജിത്ത് പി എം സംഘടനയുടെ പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് അജിത്ത് പി എമ്മിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം മേഖല പ്രസിഡണ്ട് C. S. സുരേഷ് ഉദ്ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട് മേഖല ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ കെ എസ് നടത്തുകയും ചെയ്തു. യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി വരുൺ പി.ജി യും, യൂണിറ്റ് കണക്ക് യൂണിറ്റ് ട്രഷറർ ദിനേശ് വി വിയും നടത്തുകയും ചെയ്തു. ആശംസകൾ അർപ്പിച്ച് ജില്ലാ ജോയിന്റെ സെക്രട്ടറി ജീസൻ, മേഖല ട്രഷറർ ഫ്ലഡന്റോ, ജില്ലാ നാച്ചുറൽ ക്ലബ് സബ് കോഡിനേറ്റർ രമേഷ് അനന്യ, മേഖല പിആർഒ സജി കെ എസ് എന്നിവർ സംസാരിച്ച ചടങ്ങിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജ്യോതിഷ് വി കെ അനുശോചനവും, യൂണിറ്റ് അംഗം റഫീഖ് സ്വാഗതവും പറഞ്ഞു. തുടർന്ന് ജില്ലാ ജീവകാരുണ്യ കൺവീനറും, യൂണിറ്റ് ഇൻ ചാർജുമായ ബിജു സി ശങ്കുണ്ണിയുടെ നേതൃത്വത്തിൽ 2025-26 വർഷത്തെ യൂണിറ്റ് ഭാരവാഹികളായി, പ്രസിഡണ്ട് വരുൺ പിജി, വൈസ് പ്രസിഡണ്ട് റഫീഖ് പി എച്ച്, സെക്രട്ടറി ജ്യോതിഷ് വി കെ, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ പി കെ, ട്രഷറർ അജിത്ത് പി എം, മേഖല കമ്മിറ്റി അംഗങ്ങളായി ജീസൻ എ വി, രമേശ് അനന്യ, ദിനേശ് വി വി, സന്തോഷ് കുമാർ കെ കെ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായി വിപിൻ എ. വി, അനീഷ് കെ എ, അജയൻ കെ വി, അരുൺ കെ കെ എന്നിവരെ തെരഞ്ഞെടുത്തു യൂണിറ്റ് കമ്മറ്റി അംഗം സന്തോഷ് കുമാർ പി. കെ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. യൂണിറ്റിൽ നിന്ന് 30 മെമ്പർമാർ പങ്കെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More