ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബിൻറെ 2023 - 2024 പ്രവർത്തന വർഷത്തെ പൊതുയോഗവും അധികാരകൈമാറ്റവും 23/01/ 25 ന് അമ്മു റീജൻസിയിൽ വച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് ശ്രീ. അനിൽ തുമ്പയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ.ക്ലബ്ബിന്റെ കോർഡിനേറ്റർ സുരേഷ് കീഴ്ത്താണി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ്ശ്രി . എ.സി. ജോൺസൻ ഉദ്ഘാടനം ചെയ്തു ഫോട്ടോഗ്രാഫി മത്സരങ്ങളുടെ സമ്മാനദാന ചടങ്ങുകൾ സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി ജി നിർവഹിച്ചു.തുടർന്ന്സം സ്ഥാന ഇൻഷുറൻസ് കോർഡിനേറ്റർ ഷിബു പി.വി, സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി,സംസ്ഥാന കമ്മിറ്റി അംഗം ജിതേഷ് സംസ്ഥാന കമ്മിറ്റി അംഗം ശിവാനന്ദൻപി വിതൃശ്ശൂർ ജില്ലാ സെക്രട്ടറി ലിജോ തൃശ്ശൂർ ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നേച്ചർ ക്ലബ് എക്സിക്യൂട്ടീവ് അംഗം വിനോദ് ഒരുമനയൂർ ഈ പ്രവർത്തന വർഷത്തിൽ അവാർഡ് നേടിയ ആളുകൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് പുതിയ പ്രവർത്തന വർഷത്തെ അധികാരം കൈമാറ്റം നടക്കുകയും. പുതിയ കോർഡിനേറ്റർ കെ.വി. ദേവദാസും, സബ് കോർഡിനേറ്റർ രമേഷ് അനന്യയും സംസാരിച്ചു.പൊതുയോഗത്തിൽ പങ്കെടുക്കുന്ന എല്ലാം മെമ്പർമാർക്കും ഒരു ബാഗ് ഗിഫ്റ്റായി നൽകി. ക്ലബ്ബിന്റെ സബ് കോർഡിനേറ്റർ അജി ഗ്രേസ് നന്ദി പറഞ്ഞു. തുടർന്ന് ലഘു ഭക്ഷണം കഴിച്ച് പൊതുയോഗം അവസാനിച്ചു.