ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സർക്കാർ ക്ഷേമനിധി കുടിശ്ശിക നിവാരണ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ മേഖലയിൽ സംഘടിപ്പിച്ചു. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് വെൽഫെയർ ഫണ്ട് ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ശ്രീമതി പി സി ധനുഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൾ മുത്തലീബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എ കെ പി എ സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് , സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള, ജില്ലാ സ്വയം സഹായനിധി കൺവീനർ പി വി അനിൽകുമാർ, കണ്ണൂർ മേഖല പ്രസിഡണ്ട് രാഗേഷ് ആയിക്കര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് പവിത്രൻ മൊണാലിസ നന്ദി അർപ്പിച്ചു കൊണ്ടും സംസാരിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More