വാടാനപ്പള്ളി : AKPA വാടാനപ്പള്ളി മേഖലയുടെ ഐഡി കാർഡ് വിതരണവും, ജില്ലാ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും, ഇഫ്താർ വിരുന്നും വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇഎംഎസ് A/C ഹാളിൽ സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ സാറിന്റെ അനുസ്മരണ പ്രഭാഷണം മേഖലയിലെ മുതിർന്ന അംഗം പി. ഏ. വിൽസൻ നടത്തി കൊണ്ട് യോഗ നടപടികൾ ആരംഭിച്ചു. മേഖല പ്രസിഡണ്ട് സുരേഷ് സി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ AKPA ജില്ലാ പ്രസിഡണ്ട് ശ്രീ അനിൽ തുമ്പയിൽ ആമുഖ പ്രഭാഷണം നടത്തി. ഉദ്ഘാടന കർമ്മം മേഖലാ പ്രസിഡണ്ട് സുരേഷ് സി എസിന് ഐഡി കാർഡ് അണിയിച്ചു കൊണ്ട് AKPA സംസ്ഥാന പ്രസിഡണ്ട് ശ്രീ. എ സി ജോൺസൺ നിർവഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളെ മേഖലാ ഭാരവാഹികൾ പൊന്നാട അണിയിച്ചുകൊണ്ട് ആദരിക്കുകയും, കൂടാതെ വനിതാ വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത കാഞ്ഞാണി യൂണിറ്റ് മെമ്പർ പൂജയെ ആദരിക്കുകയും ചെയ്തു. ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, ജില്ലാ ജോയിൻ സെക്രട്ടറിയും,മേഖലയുടെ ഇൻ ചാർജ്ജും ആയ സിജോ എം ജെ , ജില്ലയുടെ ജോയിന്റ് സെക്രട്ടറി, മേഖല സാന്ത്വനം കോർഡിനേറ്ററുമായ ജീസൻ എ വി , ജില്ലയുടെ ജീവകാരുണ്യ കൺവീനറും, മേഖല ഇൻഷുറൻസ് കോഡിനേറ്ററുമായ ബിജു സി ശങ്കുണ്ണി, മേഖല ഫോട്ടോഗ്രാഫി കോഡിനേറ്റർ രാജേഷ് നാട്ടിക, മേഖല പിആർഒ സജി.കെ എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാടാനപ്പള്ളി യൂണിറ്റ് ട്രഷറർ ഷാജി ഇമേജിന്റെ പ്രാർത്ഥനയും, മേഖല വൈസ് പ്രസിഡണ്ട് ഷമീർ തൃത്തല്ലൂർ അനുശോചനവും, മേഖലാ ജോയിൻ സെക്രട്ടറി സന്തോഷ് കുമാർ അനുമോദനവും, മേഖലാ സെക്രട്ടറി ഷനൂപ് കെ എ സ്വാഗതവും ആശംസിച്ചു. മേഖലയിലെ 5 യൂണിറ്റുകളുടെ സംയുക്ത കാർഡ് വിതരണവും പരിപാടിയിൽ മേഖലാ പ്രസിഡണ്ട് യൂണിറ്റ് പ്രസിഡണ്ട് മാർക്ക് ഐഡി കാർഡ് നൽകിക്കൊണ്ട് നിർവഹിച്ചു. അംഗങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് സംഘടനയുടെ ഐക്യവും കെട്ടുറപ്പും ഊട്ടിയുറപ്പിച്ച ഈ പൊതു പരിപാടിക്ക് മേഖല ട്രഷറർ ഫ്ലെഡന്റോ എ വി എല്ലാവർക്കും നന്ദി അർപ്പിച്ച് സംസാരിച്ചു. വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നോടുകൂടി യോഗം പിരിഞ്ഞു.