blog-image
29
Jul
2025

വന്യജീവി സംഘർഷം ലഘുകരിക്കാൻ വനത്തിൽ വിത്തൂട്ട്

Thrissur

ചേലക്കര : മനുഷ്യ- വന്യജീവി സംഘർഷം ലഘുകരിക്കാൻ വനത്തിൽ തന്നെ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ഒരുക്കുന്നതിന് കേരള വനം വകുപ്പ് പൊതുജന പങ്കാളിത്തത്തോടുകൂടി നടത്തിവരുന്ന പദ്ധതിയാണ് വിത്തൂട്ട്എളനാട് ഫോറസ്റ്റ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ AKPA ചേലക്കര മേഖല വട്ടുള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിപാടിയിൽ മേഖലാ സെക്രട്ടറി സുനിൽ KC സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡൻറ് ദിലീപ് കുമാർ അധ്യക്ഷനായ പരിപാടി AKPA തൃശ്ശൂർ ജില്ല വൈസ് പ്രസിഡണ്ടും മേഖല ഇൻ ചാർജ്ജുമായ ഷാജി ലെൻസ് മെൻ ഉദ്ഘാടനം നിർവഹിച്ചു. എളനാട് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ R ജയകുമാർ ബോധവൽക്കരണ ക്ലാസ് നടത്തി.അജയൻ KC( AKPA തൃശൂർ ജില്ലാ PRO) ,ജി റിജേഷ് ( ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് ), എസ് ഗോപാലകൃഷ്ണൻ ( സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ),ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായസി ജെ ഫ്രാൻസിസ് , സി എ താജുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചേലക്കര യൂണിറ്റ് പ്രസിഡണ്ട് ബിനോയ് ജോസഫ് , പഴയന്നൂർ യൂണിറ്റ് ട്രഷറർ ബിജേഷ് , മെമ്പർമാരായ മനോജ്, ജോബി, രഞ്ജിത്ത്, തോംസൺ, സലിം തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയിൽ രാംദാസ് കെജി ( AKPA ചേലക്കര മേഖല ട്രഷറർ ) നന്ദി പറഞ്ഞു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More