ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം പരവൂർ യൂണിറ്റ് പ്രസിഡന്റ് വിജയകുമാർ( കുമാരൻ) പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ അനുശോചനം യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഖിൽ നടത്തി. യൂണിറ്റ് സെക്രട്ടറി ഉദയൻ തപസ്യ സ്വാഗതം പറഞ്ഞു. പരവൂർ മേഖലാ പ്രസിഡന്റ് വിജയകുമാർ ഫ്ലാഷ് സമ്മേളനംഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റിലെ മുതിർന്ന അംഗങ്ങളെ ജില്ലാ ട്രഷറർ അരുൺ പനക്കൽ ആദരിച്ചു സംസാരിക്കുകയുണ്ടായി. ജില്ല ക്ഷേമനിധി കോഡിനേറ്റർ ജിജോ പരവൂർ ക്ഷേമനിധി പദ്ധതി അവതരണം നടത്തി മേഖലാ സെക്രട്ടറി ദേവലാൽ ഡി മാക്സ് സംഘടന അവലോകനം നടത്തി.യൂണിറ്റ് സെക്രട്ടറി 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ ജയന്തി പ്രസന്നൻ ഈ വർഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. മേഖല ജോയിന്റ് സെക്രട്ടറി അനുരൂപ് ഈ സമ്മേളനത്തിന്ആശംസകൾ അറിയിച്ചു തുടർന്ന് 2024- 25 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സിദ്ദിഖ് കൃതജ്ഞത പറഞ്ഞു സമ്മേളനം അവസാനിച്ചു.