തൊഴിൽ അവകാശപ്രഖ്യാപനം *ഗ്രൂപ്പ് ഫോക്കസ്* സർക്കാർ ക്ഷേമനിധിയിൽ അംശാദായം വർധിപ്പിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും ആനുകൂല്യം വർദ്ധിപ്പിക്കാത്തത് അടിയന്തരമായും പരിഹരിക്കുക, അക്ഷയ, ജന സേവന കേന്ദ്രങ്ങൾ ഫോട്ടോ പ്രിൻ്റ് ചെയ്ത് കൊടുക്കുന്നത് അവസാനിപ്പിക്കുക, സർക്കാർ ആവശ്യങ്ങൾക്കും, തദ്ധേശ ഭരണ കേന്ദ്രങ്ങളിലും ഫോട്ടോ സംബന്ധമായ ആവശ്യങ്ങൾക്ക് പൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ സേവനം ഉറപ്പാക്കുക, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകുക, സർക്കാർ ഉദ്യോഗസ്ഥരുടെയും, വിദ്യാർത്ഥികളുടെയും ഫോട്ടോഗ്രാഫി തൊഴിൽ കൈയ്യേറ്റം അവസാനിപ്പിക്കുക,ഫോട്ടോഗ്രാഫർമാർക്ക് സാംസ്കാരിക ക്ഷേമനിധി പുന:സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 ലധികം ഫോട്ടോഗ്രാഫർമാരെ പങ്കെടുപ്പിച്ച് ഒരേ സമയം ഫോട്ടോ എടുത്തുകൊണ്ട് അവകാശ പ്രഖ്യാപനം നടത്തുന്ന ഗ്രൂപ്പ് ഫോക്കസ് എന്ന വ്യത്യസ്തമായ സമര പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എസ്. ഷിബുരാജിൻ്റെ അധ്യക്ഷതയിൽ ബഹു: എം എൽ എ ശ്രീ. കെ.വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ശ്രീ. എ.സി ജോൺസൺ മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് , സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ രജീഷ് പി ടി കെ , സംസ്ഥാന ക്ഷേമനിധി കോർഡിനേറ്റർ പ്രജിത്ത് കണ്ണൂർ, സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് കരേള, ഫോട്ടോഗ്രാഫി സൊസൈറ്റി വൈസ് പ്രസിണ്ടഡ് പി.പി. ജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അബ്ദുൾ മുത്തലിബ്, പവിത്രൻ മൊണാലിസ ജോ. സെക്രട്ടറിമാരായ ചന്ദ്രൻ മാവിച്ചേരി, ഷിജു കെ.വി, പി.ആർ.ഒ വിവേക് നമ്പ്യാർ, സ്വയം സഹായനിധി ചെയർമാൻ ഷജിത്ത് മട്ടന്നൂർ, കൺവീനർ അനിൽകുമാർ പി.വി , കണ്ണൂർ മേഖലാ പ്രസിഡണ്ട് രാഗേഷ് ആയിക്കര എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ ട്രഷറർ വിതിലേഷ് അനുരാഗ് നന്ദിയും പറഞ്ഞു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More