ചാലക്കുടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ ആഭിമുഖ്യത്തിൽ ഐഡി കാർഡ് വിതരണവും, ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. പ്രാർത്ഥനാ ഗാനം ബൈജു എ വി ആലപിച്ചു. മേഖല വൈസ് പ്രസിഡന്റ് സന്തോഷ് പി എസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി ടോൾജി തോമസ് ഏവർക്കും സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജോസ് ഡേവിഡ് അധ്യക്ഷത വഹിച്ച യോഗം, മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ ഐഡി കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ റനീഷ് രാജിനു (ഒല്ലൂർ), എ പി തോമസ് മെമ്മോറിയൽ 5000 രൂപ ക്യാഷ് അവാർഡും, മെമെന്റോയും പ്രശസ്തിപത്രവും, രണ്ടാം സമ്മാനം നേടിയ ബിനു കൊച്ചുണ്ണിക്ക് (മണ്ണുംപേട്ട) ആന്റണി പത്യാല മെമ്മോറിയൽ 3000 രൂപ ക്യാഷ് അവാർഡും, മെമെന്റോയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനം നേടിയ സുരേഷ് കിഴുത്താണിക്ക്, (ഇരിങ്ങാലക്കുട) സോനു വിശ്വംബരൻ മെമ്മോറിയൽ 2000 രൂപ ക്യാഷ് അവാർഡും, മെമെന്റോയും പ്രശസ്തിപത്രവും, പ്രോത്സാഹന സമ്മാനം നേടിയ ടൈറ്റസ് സി ജി (കൊടകര), സാന്റോ വിസ്മയ ( ഇരിങ്ങാലക്കുട) എന്നിവർക്കും മുനിസിപ്പൽ ചെയർമാൻ അവാർഡുകൾ വിതരണം ചെയ്തു. കേന്ദ്ര സർക്കാറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ഫോട്ടോഗ്രാഫിയിൽ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഡിസൈൻ സ്വന്തമാക്കിയ ഗ്രീന ജോയ് കല്ലിങ്ങലിനും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ ലളിത ഗാനത്തിന് A ഗ്രേഡ് സ്വന്തമാക്കിയ ഗൗരി നന്ദനക്കും മുനിസിപ്പൽ ചെയർമാൻ പുരസ്‌കാരം നൽകി അനുമോദിച്ചു. മുനിസിപ്പൽ ചെയർമാന് AKPA ചാലക്കുടി മേഖലയുടെ സ്നേഹോപഹാരം മേഖല പ്രസിഡന്റ് ജോസ് ഡേവിഡ് സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി ജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ലിജോ ജോസഫ് സംഘടന റിപ്പോർട്ടിങ് നടത്തി. AKPA വനിതാ വിംഗ് ജില്ലാ കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദു ഷണ്മുഖനെ സംസ്ഥാന കമ്മിറ്റി അംഗം ഷിബു പി വി ഉപഹാരം നൽകി ആദരിച്ചു. ഏപ്രിൽ 7 ന് നടക്കുന്ന AI ക്ലാസ്സിന്റെ പോസ്റ്റർ സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി പ്രകാശനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷാജു ലെൻസ്മാൻ, AKPA സംസ്ഥാന ജില്ലാ ഭാരവാഹികൾക്ക് സ്വീകരണ പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിലിനെ മേഖലാ പ്രസിഡണ്ട് ജോസ് ഡേവിഡ് പൊന്നാട നൽകി ആദരിച്ചു. സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി ജി, ജില്ലാ സെക്രട്ടറി ലിജോ ജോസഫ്, ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക്സ്റ്റോൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിബു പി വി, സജീവ് വസദിനി എന്നിവരെ യഥാക്രമം സബ് കമ്മിറ്റി അംഗങ്ങളായ ബാബു പി വി, വിപിൻ വേലായുധൻ, ശ്രീവിന്ദ് സി എ, സുധീഷ് കെ ആർ, നന്ദനൻ ടി യു എന്നിവർ പൊന്നാട നൽകി ആദരിച്ചു. മേഖലാ പി ആർ ഒ ബാബു അമ്പൂക്കൻ അനുസ്മരണ പ്രസംഗവും, ജയൻ അമ്പാടൻ ഫോട്ടോഗ്രാഫി മത്സര ഫലപ്രഖ്യാപനവും നടത്തി. ജില്ലാ ട്രഷറർ സുനിൽ ബ്ലാക്‌സ്റ്റോൺ, ജില്ലാ കമ്മിറ്റി അംഗം ജോണി മേലേടത്ത് എന്നിവർ ആശംസകൾ നേർന്നു. മേഖല ജോ സെക്രട്ടറി ബാബു പി വി ഏവർക്കും നന്ദി പറഞ്ഞു. യോഗാനന്തരം ഗൗരി നന്ദനൻ, ബൈജു എ വി, ശിവദാസൻ ടി എ, രാധാകൃഷ്ണൻ കെ, സുബിൻ രാജ്, ആൽവിൻ ആന്റണി എന്നിവരുടെ ഗാന സന്ധ്യയും, സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More