ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40 മത് ചേലക്കര മേഖല സമ്മേളനം, 22/10/2024 എ.കെ.പി.എ 40 മത് ചേലക്കര മേഖല സമ്മേളനം തിരുവില്വാമല വി കെ എൻ വായനശാലയിൽ 3:30 എ കെ പി എ മേഖലാ പ്രസിഡണ്ട് സമ്മേളന പതാക ഉയർത്തി തുടർന്ന് തുടങ്ങിയ പ്രകടനം തിരുവില്വാമല ടൗൺ ചുറ്റി സമ്മേളന നഗറിൽ എത്തിച്ചേർന്നു, എ കെ പി എ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ശ്രീ.ജിനേഷ് ഗോപിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് സമ്മേളനം ആരംഭിച്ചു എ.കെ. പി. എ ചേലക്കര മേഖലാ പ്രസിഡണ്ട് ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ എ.കെ.പി.എ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ശ്രീ : അനിൽ തുമ്പയിൽ പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ചു എ.കെ.പി.എ സംസ്ഥാന ഇൻഷുറൻസ് കോഡിനേറ്റർ ശ്രീ :സജീവ് വസിനി മുഖ്യ പ്രഭാഷണം നടത്തി എ .കെ.പി.എ തൃശൂർ ജില്ലാ സെക്രട്ടറി ഷിബു. പി.വി സംഘടനാ റിപ്പോർട്ടും, ചേലക്കര മേഖല സെക്രട്ടറി അജയൻ. കെ. സി വാർഷിക റിപ്പോർട്ടും ചേലക്കര മേഖലാ ട്രഷറർ സനൽ.എം.വാർഷിക കണക്കും അവതരിപ്പിച്ചു . ആശംസ അറിയിപ്പിച്ചു കൊണ്ട് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഫി സംസാരിച്ചു വാർഷിക റിപ്പോർട്ടും കണക്കും ചർച്ചചെയ്ത് പാസാക്കി എ കെ പി എ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ടും ചേലക്കര മേഖല ഇൻചാർജ് മായ ബിജു ആൽഫയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 2024 - 2025 വർഷത്തെ ഭാരവാഹികൾ പ്രസിഡണ്ട് ദിലീപ് കുമാർ വൈ:പ്രസിഡണ്ട് പ്രദീപ് കുമാർ സെക്രട്ടറി സുനിൽ കെ സി ജോ : സെക്രട്ടറി സനൽ.എം ട്രഷർ രാംദാസ് ജില്ലാ കമ്മിറ്റി അംഗം അജയൻ കെ.സി മേഖല പി. ആർ.ഒ വൈശാഖ് സമ്മേളനത്തിന് മേഖല വൈ: പ്രസിഡണ്ട് പ്രദീപ്കുമാർ സ്വാഗതപ്രസംഗം നടത്തി അനുശോചനം മേഖല പി.ആർ. ഒ വൈശാഖും , അനുമോദനം മേഖലാ ജോ : സെക്രട്ടറി ബൽറാം കെ സി യും അറിയിച്ചു മേഖല ക്ഷേമനിധി കോഡിനേറ്റർ രാംദാസ് സമ്മേളനത്തിന് നന്ദി പറഞ്ഞു