ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർപ്പ് മേഖല AKPA ഒല്ലൂർ യൂണിറ്റ് 41-ാം വാർഷിക പൊതുയോഗം 23/09/2025 വൈകീട്ട് 4 മണിക്ക് ആനക്കല്ല് അവിണിശേരി പഞ്ചായത്ത് മിനി ഹാളിൽ നടന്നു.ശ്രീ വേണുഗോപാൽ പി.ജി.ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ നവീൻ നന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുനിൽ പി. ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് വേണുഗോപാൽ പി.ജി അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ഷിബു കെ.വി സമ്മേളനം ഉൽഘാടനം നിർവ്വഹിച്ചു. ജില്ല വെൽഫെയർ ഫണ്ട് ചെയർമാൻ രാജീവ് കാണാറ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി കിഷോർ എം.സി സംഘടന റിപ്പോർട്ടും,യൂണിറ്റ് സെക്രട്ടറി ദിനേഷ്കുമാർ യൂണിറ്റ് റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ രഞ്ജിത്ത് വേണുഗോപാൽ കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സമ്മേളനം ഐക്യകണ്ഠേന റിപ്പോർട്ടും കണക്കും അംഗീകരിച്ചു. തുടർന്ന് ജില്ലാ പ്രസിഡൻ്റ് അനിൽ തുമ്പയിൽ ൻ്റെ നിയന്ത്രണത്തിൽ കമ്മിറ്റി നൽകിയ 2025/26 വർഷത്തെ ഭരണ സമിതിയെ സമ്മേളനം ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു. ചേർപ്പ് മേഖല ട്രഷറർ രഞ്ചുനാഥ് ആശംസകൾ അർപ്പിച്ചു. യൂണിറ്റ് കമ്മറ്റിയഗം റെനീഷ് രാജ് നന്ദിയും പറഞ്ഞു. സമ്മേളനം നടപടിക്രമങ്ങൾ സമാപിച്ചു. സ്നേഹവിരുന്ന് ഉണ്ടായിരുന്നു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More