ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-)o മുതുവറ മേഖല സമ്മേളനം 30-10 -2025 വ്യാഴാഴ്ച അരിമ്പൂർ യൂണിറ്റിലെ ഗുരു കല്യാണമണ്ഡപത്തിൽ വെച്ച് നടന്നു.വൈകീട്ട് 5 മണിക്ക് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. 5.30 ന് ആരംഭിച്ച പൊതുസമ്മേളനം ജില്ലാ കമ്മിറ്റി അംഗം ദേവദാസ്. കെ. വി പ്രാർത്ഥന ആലപിച്ചു കൊണ്ട് ആരംഭിച്ചു. മേഖലാ പ്രസിഡണ്ട് ജോജു. ഈ. ജെ യുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അനിൽതുമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ ലൈഫ് ക്ലിക്ക് കോ- ഓഡിനേറ്റർ സുബിൻ പുല്ലഴി സ്വാഗതം പറഞ്ഞു. ജില്ലാ ജോ : സെക്രട്ടറി ജീസൻ. ഏ. വി സംഘടനാ റിപ്പോർട്ടും,മേഖലാ സെക്രട്ടറി നന്ദകുമാർ. എൻ. എസ് വാർഷിക റിപ്പോർട്ടും ട്രഷറർ വിറ്റസ് വിൻസെന്റ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ശിവാനന്ദൻ. പി.വി,ജില്ലാ ട്രഷറർ സുനിൽ ബാക്ക് സ്റ്റോൺ, ജില്ലാ കാരുണ്യഫണ്ട് ചെയർമാൻ രഞ്ജിത്ത്. സി. എസ്,ജില്ലാ നേച്ചർ ക്ലബ്ബ് കോ - ഓഡിനേറ്റർ ദേവദാസ്. കെ. വി, ജില്ലാ കമ്മിറ്റി അംഗം ജെനീഷ് പാമ്പൂർ, ഒളരി യൂണിറ്റ് പ്രസിഡന്റ് വർഗീസ് പോൾ, മുതുവറ യൂണിറ്റ് പ്രസിഡന്റ് ജിൻസൻ. സി. പി, തിരൂർ യൂണിറ്റ് പ്രസിഡന്റ് രജീഷ്. വി. പി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മേഖല സാന്ത്വനം & ഇൻഷുറൻസ് കൺവീനർ നിഷാർ. എം. എ ബൈലോ ഭേദഗതി അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതു ചർച്ചയിൽ റിപ്പോർട്ടും കണക്കും അംഗീകരിച്ച് പാസാക്കി. മേഖല ഇൻ ചാർജ് സുനിൽ. പി. എൻ വരണാധികാരിയായി 2025 26 വർഷത്തേക്കുള്ള മേഖല ഭാരവാഹികളായി പ്രസിഡൻറ് ജോജു. ഈ. ജെ , വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ. പി. ജി , സെക്രട്ടറി വിറ്റസ് വിൻസെന്റ്,ജോയിന്റ് സെക്രട്ടറി സുഭാഷ് സി. ഡി, ട്രഷറർ നന്ദകുമാർ. എൻ. എസ്,ജില്ലാ കമ്മിറ്റി അംഗങ്ങളായി ജെനീഷ് പാമ്പൂർ, രഞ്ജിത്ത്. സി. എസ്, ദേവദാസ്. കെ. വി, നിഷാർ. എം. എ എന്നിവരെ തിരഞ്ഞെടുത്തു.അരിമ്പൂർ യൂണിറ്റ് പ്രസിഡന്റ് ബെന്നി. പി. എ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ സമ്മേളനത്തിന് തിരശീല വീണു. മേഖല സെക്രട്ടറി നന്ദകുമാർ. എൻ. എസ്
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More