പയ്യന്നൂർ : ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ പയ്യന്നൂർ മേഖലാ സമ്മേളനം നടന്നു. കൃഷ്ണദാസ് മാധവി പതാക ഉയർത്തിയതോടുകൂടി സമ്മേളന നടപടികൾ ആരംഭിച്ചു. ചേംമ്പർ ഹാളിൽ വച്ച് മേഖലാ പ്രസിഡൻ്റ് കൃഷ്ണദാസ് മാധവിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് ഷിബുരാജ് എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മെമ്പർമാരുടെ മക്കളിൽ SSLC , + 2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും, വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ അവാർഡ് നേടിയവരും, മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ച മെമ്പർമാരെയും സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള അനുമോദനം നൽകി. സംഘടാനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് മേഖലാ സെക്രട്ടറി പ്രമോദ് ലയ , വരവ് ചെലവ് കണക്ക് ട്രഷറർ സുഭാഷ് എം.വി യും അവതരിപ്പിച്ചു. ആശംസയർപ്പിച്ചു കൊണ്ട് ജില്ല ട്രഷറർ വിതിലേഷ് അനുരാഗ് , ജില്ലാ വൈസ് പ്രസിഡൻ്റ് , മേഖലാ ഇൻ ചാർജ്ജ് പവിത്രൻ മൊണാലിസ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷിജു കെ വി, ജില്ലാ സ്പോർട്സ് സബ് കോർഡിനേറ്റർ മനോജ് കാർത്തിക , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജി എം പയ്യന്നൂർ, കൃഷ്ണകുമാർ ഇ എം, മാടായി മേഖലാ പ്രസിഡൻ്റ് രഞ്ജിത്ത് പഴയങ്ങാടി , എന്നിവർ സംസാരിച്ചു. മേഖലാ വൈസ് പ്രസിഡൻ്റ് വിനോദ് ഫോട്ടോമാക്സ് അനുശോചന പ്രമേയം അവതരിപ്പിച്ച ചടങ്ങിൽ മേഖലാ ജോയിൻ്റ് സെക്രട്ടറി ദിജു വീനസ് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് : സജി ചുണ്ട, വൈസ് പ്രസിഡൻ്റ് : ദിജു വീനസ്സ്, സെക്രട്ടറി : പ്രമോദ് ലയ, ജോയിൻ്റ് സെക്രട്ടറി : മനേഷ് മോഹൻ, ട്രഷറർ : കൃഷ്ണകുമാർ ഇ എം , പി ആർ ഒ : രൂപേഷ് കൊല്ലാടാ എന്നിവരെ തെരഞ്ഞെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More