*ബഹുമാനപെട്ട അംഗങ്ങളെ നമസ്കാരം* 40-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മേഖലയുടെ വാർഷിക സമ്മേളനം 15.10.2024ന് രാവിലെ തൈക്കാട് ഭാരത് ഭവനിൽ 8.30 ന് മേഖലാ പ്രസിഡൻറ് ശ്രീ. അജിത്ത് പതാക ഉയർത്തി തുടക്കം കുറിച്ചു.തുടർന്ന് വൈകുന്നേരം 6മണിക്ക് മേഖലാ പ്രസിഡന്റ് ശ്രീ. അജിത്തിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ മേഖലാ സെക്രട്ടറി ശ്രീ. പാട്രിക് ജോർജ് സ്വാഗതം പറയുകയും ബഹുമാനപെട്ട അഡ്വക്കേറ്റ് വി കെ പ്രശാന്ത് MLA ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു..+2 പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ അലീന എ ആർ, best child artist നുള്ള അവാർഡ് കരസ്തമാക്കിയ മേഖലാ പ്രസിഡന്റ് ന്റെ മകൾ അഞ്ചിമ എന്നിവരെയും അദ്ദേഹം ആദരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എം എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. തുടുർന്ന് മുഖ്യപ്രഭാഷണം സംസ്ഥാന സെക്രട്ടറി ശ്രീ. തോപ്പിൽ പ്രശാന്ത്, സംസ്ഥാന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. അനിൽ മണക്കാട്, ജില്ലാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ശ്രീ. R V മധു, സാന്ത്വനം റിപ്പോർട്ട് ജില്ലാ സാന്ത്വനം കോഡിനേറ്റർ ശ്രീ. സതീഷ് കവടിയാർ, മേഖല റിപ്പോർട്ട് മേഖലാ സെക്രട്ടറി ശ്രീ. പാട്രിക് ജോർജ്, വരവ് ചിലവ് കണക്ക് മേഖലാ ട്രഷറർ ശ്രീ യദുകുലകുമാറും അവതരിപ്പിച്ചു. തുടർന്ന് മേഖലയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങും മുഖ്യ വരുണാധികാരി ആയ ശ്രീ. അനിൽ മണക്കാടിന്റെ നേതൃത്വത്തിൽ 2024/25 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. തുടർന്ന് ജില്ലാ ട്രഷറർ ശ്രീ. സന്തോഷ് കുമാർ , സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. സതീഷ് ശങ്കർ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് കൈപ്പടി, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. അജിത്ത് സാഗ, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. വിജയ സാരഥി,, ജില്ലാ പി ആർ ഒ ശ്രീ. ആനന്ദകൃഷ്‌ണൻ, ആക്പ ബോർഡ് ചെയർമാൻ ശ്രീ. രാജൻ വി, ആക്പ ബോർഡ് കാൺവീനർ ശ്രീ. വിഷ്‌ണു കല്ലറ, തിരുവനന്തപുരം സൗത്ത് മേഖലാ പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ നായർ, വെങ്ങാനൂർ മേഖലാ പ്രസിഡന്റ് ശ്രീ. സനൽ കുമാർ, തിരുവനന്തപുരം നോർത്ത് മേഖലാ പ്രസിഡന്റ് ശ്രീ. ഹരി തിരുമല എന്നീ നേതാക്കൾ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മേഖലാ ജോയിന്റ് സെക്രട്ടറി മോഹനചദ്രൻ നായർ കൃതജ്ഞത പറഞ്ഞു കൊണ്ടും, ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു. ഇന്നത്തെ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും എല്ലാ മേഖലാ, യൂണിറ്റ് ഭാരവാഹികൾ, സമ്മേളത്തിൽ പങ്കെടുത്ത മുതിർന്ന അംഗങ്ങൾ ഉൾപ്പെടെ ഉള്ള മറ്റു അംഗങ്ങൾ, കുടുംബ അംഗങ്ങൾ സമ്മേളത്തിൽ എത്തിച്ചേരുവാൻ കഴിയാത്തവർക്കും മേഖലയുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും സ്നേഹാദരവും അറിയിക്കുന്നു. 2024-25 ഭാരവാഹികൾ പ്രസിഡന്റ് പാട്രിക് ജോർജ് വൈസ് പ്രസിഡന്റ് ശ്രീജി ബി സെക്രട്ടറി യദുകുലകുമാർ ജോയിന്റ് സെക്രട്ടറി മോഹന ചന്ദ്രൻ നായർ ട്രഷറർ തോമസ് ബാബു പി ആർ ഓ വിനോദ് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആർ വി മധു, സതീഷ് കവടിയാർ അനന്തകൃഷ്ണൻ, അജിത് സ്മാർട്ട്
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More