തൃശ്ശൂർ:ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ഗവ. ക്ഷേമനിധി ചെയർമാൻ സാജു താരയുടെ അദ്ധ്യക്ഷതയിൽ നടന്ന ഗവ. ക്ഷേമനിധി അദാലത്ത്, AKPA തൃശ്ശൂർ ജില്ല പ്രസിഡൻ്റ് ശ്രീ. അനിൽ തുമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ തൃശ്ശൂർ ജില്ല ഗവ. ക്ഷേമനിധി ഓഫീസർ ശ്രീമതി ബിന്നി , തൃശ്ശൂർ ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ് സുനിൽ പി.എൻ, മേഖല കോഡിനേറ്റർമാർ, മേഖല ഭാരവാഹികൾ , യൂണിറ്റ് ഭാരവാഹികൾ തുടങ്ങി നൂറോളം AKPA മെമ്പർമാർ ഈ അദാലത്തിൽ പങ്കെടുത്ത് ഇത് വൻവിജയമാക്കി. ഏകദേശം രണ്ട് ലക്ഷം രൂപ ഈ അദാലത്തിൽ മെമ്പർമാർ അടച്ചു. ഫൈൻ ഓഴിവാക്കി കിട്ടയതുമൂലം ആകെ ഉദ്ദേശം 20,000/- രൂപ കിഴിവ് കിട്ടി. ഇതിൽ തുടരുവാൻ താൽപര്യമില്ലാ അംഗങ്ങൾക്ക് അടക്കാനുള്ള തുകയുടെ 25% മാത്രം അടച്ച് ഇതിൽ നിന്നും വളരെ എളുപ്പത്തിൽ പിൻമാറാനും സാധിച്ചു. ഏകദേശം 3 മണിക്ക് അദാലത്ത് കഴിഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More