ചേലക്കര : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേലക്കര മേഖലയുടെ പരിസ്ഥിതി വാരാഘോഷം നടന്നു. പഴയന്നൂർ വടക്കേത്തറ വില്ലേജ് ഓഫീസ് പരിസരം ശുചീകരണവും വൃക്ഷത്തൈ നടലും ഗവൺമെൻറ് എൽ പി സ്കൂൾ വടക്കേത്തറയിലെ വിദ്യാർത്ഥികൾക്ക് വിത്ത് പേന വിതരണവും നടത്തി. എ കെ പി എ ചേലക്കര മേഖല പ്രസിഡണ്ട് ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. പഴയന്നൂർ വില്ലേജ് ഓഫീസർ രജനി പി എം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡണ്ട് ദിലീപ് കുമാർ വിദ്യാർത്ഥികൾക്ക് വിത്ത് പേന വിതരണം ചെയ്തു. മേഖലാ സെക്രട്ടറി സുനിൽ കെ സി പരിപാടിയിൽ സ്വാഗതം പറഞ്ഞു. ജില്ലാ PRO അജയൻ കെ സി, ഗവർമെന്റ് എൽ പി സ്കൂളിലെ ഡെപ്യൂട്ടി എച്ച് എം അനിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല ട്രഷറർ രാംദാസ് , പഴയന്നൂർ യൂണിറ്റ് പ്രസിഡൻറ് ബൽറാം, പഴയന്നൂർ യൂണിറ്റ് ട്രഷറർ ബിജേഷ്, മെമ്പർമാരായ വിമൽകുമാർ ,അബിൻ ഷെയൻ, അജിത്ത്, ഗിരീഷ്, മാണിച്ചായൻ, ഷാജു തുടങ്ങിയവർ പരിപാടിയിൽ സന്നിധരായിരുന്നു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More