blog-image
29
Sep
2025

കുന്നംകുളം ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 41)മതു ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ജെറി ആൽബർട്ടിന്റെ അധ്യക്ഷതയിൽ കുന്നംകുളം പ്രസ്ക്ലബിൽ വെച്ചു നടന്നു. മേഖല കമ്മറ്റി അംഗം ജംഷി വീനസിന്റെ സ്വാഗത പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. യൂണീറ്റ് വൈസ് പ്രസിഡൻ്റ് ദീപക് ചന്ദ്രൻ അനുശോചനം രേഖപ്പെടുത്തി..മേഖല പ്രസിഡന്റ് റാഫി py തിരി കൊളുത്തി ഉൽഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് കുന്നംകുളം മേഖല നടത്തിയ സമ്മാന കൂപ്പൺ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുകയും അതിൽ നിന്ന് കിട്ടിയ കമ്മീഷൻ തുക ഒരു കേൻസർ ബാധിച്ച കുട്ടിയുടെ ചികിത്സക്ക് വേണ്ടി കൊടുക്കുകയും ചൈത യൂണിറ്റിലെ സീനിയർ മെമ്പറായ ആൽബർട്ട് tc യേ മേഖല പ്രസിഡൻ്റ് പൊന്നാട അണിയിച്ച് ആദരിച്ചു. മേഖല സെക്രട്ടറി നൗഷാദ് nm സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വൈശാഖ് എഴുത്തുപുരക്കൽ യൂണിറ്റിന്റെ ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റിന്റ വാർഷിക കണക്ക് യൂണിറ്റ് ട്രെഷറർ ജൂബിൻ cn അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ കൈനീട്ടം പദ്ധതിയിൽ നിന്നുള്ള തുക (1300) മേഖല പ്രസിഡൻ്റ് റാഫി p.y സീനിയർ മെമ്പറായ ആൽബർട്ട് T Cക്ക് കൈമാറി ..യോഗത്തിന് മേഖല ട്രെഷറർ ജോജിൻ രാജ് മേഖല വൈസ് പ്രസിഡന്റ് (മേഖല PRO) ഇബ്രാഹിം പഴവൂർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ചായ സൽകാരത്തിന് ശേഷം നടന്ന പൊതു ചർച്ചയിൽ യൂണിറ്റ് അംഗങ്ങളായ ബിജു ആൽഫ, സുനിൽ ഏറത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.. തുടർന്ന് യൂണിറ്റ് ഇൻചാർജർ രമേഷ് കാളിയത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള (2025-26) കമ്മിറ്റി പ്രസിഡന്റ് വൈശാഖ് എഴുത്തുപുരക്കൽ ,സെക്രട്ടറി ദീപക് ചന്ദ്രൻ ,ട്രെഷറർ റഷീദ് മുല്ല ,ജോയിന്റ് സെക്രട്ടറി ജുബിൻ cn,വൈസ് പ്രസിഡന്റ് ധീരജ് pm എന്നിവരെയും മേഖല കമ്മറ്റിയിലേക്ക് ജെറി ആൽബർട്ട് ,ഇബ്രാഹിം പഴവൂർ,ജംഷി വീനസ് എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി രവി tg,ദിനിൽ mk,അജയ് nv,പീറ്റർ ആന്റണി എന്നിവരെയും തിരഞ്ഞെടുത്തു. യൂണിറ്റിലെ 30 അംഗങ്ങളിൽ നിന്നും 20 അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.യൂണീറ്റ് എക്സിക്യൂട്ടീവ് അംഗം ധീരജ് യോഗത്തിന് നന്ദി രേഖപ്പെടുത്തി..

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More