ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാല്പതാം വളാഞ്ചേരി മേഖലാ സമ്മേളനം- 29/10/2024വൈകീട്ട് 4 മണിക്ക് വളാഞ്ചേരി അനുഗ്രഹഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിന് മേഖലാ പ്രസിഡന്റ് ബിജു ഫോട്ടോമാക്സ് അധ്യക്ഷത വഹിച്ചു* സമ്മേളനം ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈൻ ഉദ്ഘാടനം ചെയ്തു മേഖല സെക്രട്ടറി ദീപു അനുശോചനം രേഖപ്പെടുത്തി. യോഗത്തെ ജില്ലാ കമ്മിറ്റി അംഗം നാസി അബ്ദുനാസർ സ്വാഗതം ചെയ്തു സംസാരിച്ചു. സംസഥാന PRO മസൂദ് മംഗലം മുഖ്യപ്രഭാഷണം നടത്തി. മേഖല ഇൻചാർജ് യൂസഫ് കാസിനോ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് മേഖലാ ട്രഷറർ വിഷ്ണു മാക്സ് അവതരിപ്പിച്ചു. പ്രമുഖ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ശബരി ജാനകി സമ്മേളനത്തിൽ മുഖ്യാതിഥിയായി. മേഖലാ ട്രഷറർ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം നടപടികൾ അവസാനിപ്പിച്ചു. തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ: മേഖല പ്രസിഡന്റ് ഇക്ബാൽ. വൈ.പ്രസിഡന്റ് ഷിഹാബ് വാലാസി, സെക്രട്ടറി അനീഷ് ലാമിയ. ജോ. സെക്രട്ടറി രാജേഷ് ഫോട്ടോമാൾ, ട്രഷറർ സൽമാൻ എൻ എസ്, ജില്ലാ കമ്മറ്റി അംഗങ്ങൾ നാസി അബ്ദുൾ നാസർ, ബിജു ഫോട്ടോമാക്സ്.