blog-image
10
Jun
2025

തൃശൂർ മേഖല പരിസ്ഥിതി വാരാഘോഷം

Thrissur

തൃശൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ മേഖല പരിസ്ഥിതി വാരാഘോഷം ജൂൺ 10-ാം തീയതി ഉച്ചയ്ക്ക് 1.30 ന് തൃശ്ശൂർ കിഴക്കേ കോട്ട സെൻറ് ക്ലയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. തൃശൂർ മേഖല പ്രസിഡൻറ് ബെന്നി സ്പെക്ട്ര അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ഈ സ്കൂളിലെ വിദ്യാർഥികളുടെ പ്രാർത്ഥനാ ഗീതത്തോട് കൂടി യോഗം ആരംഭിച്ചു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ. ഷാനി എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുകയും. AKPA തൃശ്ശൂർ ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ യോഗം ഉദ്ഘാടനം ചെയ്തു . ഈ യോഗത്തിൽ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻറ് സുനിൽ പി. എൻ, ജില്ല ഗവൺമെൻറ്. ക്ഷേമനിധി ചെയർമാൻ സാജു താരാ, തൃശൂർ മേഖലാ സെക്രട്ടറി രാജേഷ് കെ. കെ., തൃശൂർ മേഖലാ ട്രഷറർ രതീഷ്. പി, തൃശ്ശൂർ മേഖലാ പി ആർ ഒ രമോദ് എന്നിവർ ആശംസകൾ അറിയിക്കുകയും, അതിനുശേഷം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഗ്രന്ഥകാരനുമായ ജെയിംസ് ചിറ്റിലപ്പിള്ളി വിദ്യാർത്ഥികൾക്ക് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ് നയിക്കുകയും ചെയ്തു. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികളോട് ചോദ്യങ്ങൾ ചോദിക്കുകയും ശരിയുത്തരം നൽകിയ വിദ്യാർത്ഥികൾക്ക് ക്ലാസ് നയിച്ച അധ്യാപകൻ സമ്മാനമായി ബുക്കുകൾ കൊടുക്കുകയും ചെയ്തു. മേഖലയുടെ നാല് യൂണിറ്റുകളിൽ നിന്നും യൂണിറ്റ് ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു തുടർന്ന് ഈസ്റ്റ് യൂണിറ്റ് പ്രസിഡൻറ് ജസ്റ്റിൻ ജോസഫ് പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും മൂന്നുമണിക്ക് യോഗം പര്യവസാനിക്കുകയും ചെയ്തു.

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More