blog-image
25
Sep
2025

വാടാനപ്പള്ളി കുടുംബ സംഗമം 2025

Thrissur

വാടാനപ്പള്ളി :ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല കുടുംബ സംഗമം 20.07.2025 ന് വൈകിട്ട് 3 മണിക്ക് പെരിങ്ങോട്ടുകര യൂണിറ്റിലെ അച്യുതമേനോൻ സ്മാരക കമ്മ്യൂണിറ്റി ഹാൾ ചാഴൂരിൽ വെച്ച് മേഖല പ്രസിഡണ്ട് സുരേഷ് സി എസിന്റെ അധ്യക്ഷതയിൽ ഒത്തുകൂടിയ കുടുംബ സംഗമത്തിന് വാടാനപ്പള്ളി യൂണിറ്റ് ട്രഷറർ ഷാജി ഇമേജിന്റെ പ്രാർത്ഥന ഗാനത്തോടെ തുടക്കം കുറിച്ചു. മേഖല സെക്രട്ടറി ഷനൂപ് കെ എ സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗത്തിൽ കുടുംബാംഗങ്ങളോട് ഈ കാലഘട്ടത്തിൽ ഫോട്ടോഗ്രാഫർമാർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മേഖല പ്രസിഡണ്ട് സുരേഷ് സി എസ് വിവരിച്ചു. ആദരണീയനായ ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ മുഖ്യപ്രഭാഷണത്തിൽ സംഘടനയുടെ വിവിധ വെൽഫയറുകളെ കുറിച്ചും, ഇൻഷുറൻസ്, സ്വാന്തനം പദ്ധതികളെക്കുറിച്ചും, ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും കുടുംബാംഗങ്ങളോട് വിവരിച്ചു. തുടർന്ന് മേഖല കുടുംബ സംഗമത്തിൽ കുടുംബാംഗങ്ങളായി പങ്കെടുക്കുന്നവരിൽ നിന്നും നറുക്കു ലഭിച്ച രാജേഷ് ഐ ഡിയും കുടുംബവും ചേർന്ന് ഉദ്ഘാടന കർമ്മം തിരി തെളിയിച്ചുകൊണ്ട് നിർവഹിച്ചു. രാജേഷ് ഐ ഡിക്കും കുടുംബത്തിനും മേഖലയുടെ സ്നേഹോപഹാരം ജില്ലാ പ്രസിഡണ്ടും മേഖലാ പ്രസിഡണ്ടും ചേർന്ന്കൈമാറി. തുടർന്ന് മുതിർന്ന നേതാക്കളായ ശ്രീ വിൽസൺ പി എ, ശ്രീ ചന്ദ്രബോസ് സി ആർ എന്നിവരെ ജില്ല പ്രസിഡണ്ട് അനിൽ തുമ്പയിൽ പൊന്നാട അണിയിച്ചു കൊണ്ടും മേഖല ഇൻ ചാർജും,ജില്ലാ പി ആർ ഒയുമായ കെ സി അജയൻ സ്നേഹാദരവും നൽകിക്കൊണ്ടും ആദരിച്ചു . തുടർന്ന് മേഖലാ കുടുംബ സംഗമത്തിന് ആശംസകൾ നേർന്നുകൊണ്ട് മേഖല ഇൻ ചാർജും, ജില്ല പിആർഒ കെ സി അജയൻ, ജില്ലാ ജോയിൻ സെക്രട്ടറിയും മേഖലയുടെ സാന്ത്വനം കോർഡിനേറ്ററുമായ എ വി ജിസൻ, ജില്ലാ നേച്ചർ ക്ലബ് സബ് കോർഡിനേറ്ററും, മേഖലയുടെ ക്ഷേമനിധി കോർഡിനേറ്ററുമായ രമേഷ് അനന്യ, മേഖല ഫോട്ടോഗ്രാഫി കോർഡിനേറ്റർ രാജേഷ് നാട്ടിക, മേഖല പിആർഒ സജി കെ എസ് എന്നിവർ സംസാരിച്ചു. തുടർന്ന് മെമ്പർമാരുടെയും, കുടുംബാംഗങ്ങളുടെയും,കൊച്ചു മക്കളുടെയും കലാപരിപാടികൾ ഉണ്ടായിരുന്നു. കുടുംബ സംഗമത്തിൽ വന്ന മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും സ്നേഹവിരുന്ന് നൽകുകയും ചെയ്തു. കുടുംബാംഗങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ പരിപാടിക്ക് മേഖലാ ട്രഷറർ എ വി ഫ്ലഡന്റോ നന്ദി പറഞ്ഞ് കുടുംബ സംഗമം സമാപിച്ചു .

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More