blog-image
29
Sep
2025

തൃപ്രയാർ യൂണിറ്റ് വാർഷിക പൊതുയോഗം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) 41-ാം വാർഷികത്തോടനുബന്ധിച്ച് വാടാനപ്പിള്ളി മേഖല തൃപ്രയാർ യൂണിറ്റ് വാർഷിക പൊതുയോഗം *2025 സെപ്റ്റംബർ 29 ന് കോതകുളം SNDP യോഗം ഹാളിൽ വൈകീട്ട് 5 മണിക്ക് യൂണിറ്റ് പ്രസിഡൻ്റ് ഷാജഹാൻ ടി.ഐ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പൊതുസമ്മേളനം മേഖല പ്രസിഡൻ്റ് സുരേഷ് C.S ഉദ്ഘാടനം ചെയ്തു. യൂണിറ്റിലെ സൗഹൃദയാത്രയോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൻ്റെ ഫലപ്രഖ്യാപനം മേഖല പ്രസിഡൻ്റ് നടത്തി. ഒന്നാം സമ്മാനം സിജോ (തുമ്പി)ക്കും, രണ്ടാ സമ്മാനം മിഥുൻ രാമചന്ദ്രനും, മൂന്നാം സമ്മാനം കൃഷ്ണദാസിനും ലഭിച്ചു. യൂണിറ്റിൻ്റെ ജനകീയ ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെൻ്റിൽ പരിപൂർണമായി സഹകരിച്ച അബ്ദുൾ ഗഫൂറിന് യോഗത്തിൽ പ്രസിഡൻ്റ് ഷാജഹാൻ മൊമെന്റോ നൽകി ആദരിച്ചു. സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി ഷനൂപ് കെ.എ നടത്തുകയും, യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി രാനീഷ്.കെ.രാമനും, യൂണിറ്റ് കണക്ക് യൂണിറ്റ് ട്രഷറർ ഷെരീഫ്.കെ.ബി യും നടത്തുകയും ചെയ്തു ആശംസകളർപ്പിച്ച് ജില്ലാ ജോയിൻ്റ് സെക്രട്ടറി ജീസൻ .എ.വി, ജില്ലാ ജീവകാരുണ്യ കൺവീനർ ബിജു.സി.ശങ്കുണ്ണി, ജില്ലാ കമ്മറ്റി അംഗം ജിതേഷ്.ഇ.ബി, ജില്ലാ നാച്ചുറൽ ക്ലബ്ബ് സബ് കോഡിനേറ്റർ രമേഷ് അനന്യ, മേഖല ട്രഷറർ ഫ്ളഡൻ്റോ എ.വി, മേഖല പി.ആർ.ഒ സജി ശങ്കർ എന്നിവർ സംസാരിച്ച ചടങ്ങിൽ യുണിറ്റ് ജോ. സെക്രട്ടറി സുനിൽ ന്യൂലൈൻ *അനുശോചനവും, യൂണിറ്റ് കമ്മറ്റി അംഗം സക്കീർ സി.എം *അനുമോദനവും, യൂണിറ്റ് വൈസ്.പ്രസിഡൻ്റ് ഷഫീൽ ഫൻ്റാസിയ *സ്വാഗതവും പറഞ്ഞു. തുടർന്ന് മേഖല വൈസ് പ്രസിഡൻ്റും യൂണിറ്റ് ഇൻ ചാർജുമായ ഷമീർ തൃത്തലൂരിൻ്റെ നേതൃത്വത്തിൽ 2025-26 വർഷത്തെ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ പ്രസിഡൻ്റ് : ഷെരീഫ് .കെ.ബി വൈസ്.പ്രസിഡൻ്റ് : സുനിൽ ന്യൂ ലൈൻ സെക്രട്ടറി : രാനീഷ്.കെ.രാമൻ ജോ. സെക്രട്ടറി : ജിതേഷ് ഇ.ബി ട്രഷറർ : ഷെഫീൽ ഫൻ്റാസിയ PRO : രഞ്ജിത്ത് മേഖല കമ്മിറ്റി അംഗങ്ങൾ 1.ബിജു സി ശങ്കുണ്ണി 2.രാജേഷ് നാട്ടിക 3.അഷ്റഫ് സിഗ്നേച്ചർ 4.സക്കീർ സി.എം 5.ഷാജഹാൻ ടി.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ 1.സിജോ 2.സനീബ് 3.രണദേവ് 4.വിമൽ സുട്ടു മേഖല കമ്മറ്റി അംഗം അഷ്റഫ് സിഗ്നേച്ചർ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. യൂണിറ്റിൽ നിന്ന് 37 മെമ്പർമാർ പങ്കെടുത്തു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More