blog-image
30
Sep
2024

ആറ്റുകാൽ യൂണിറ്റ്

Thiruvananthapuram

ആൾ കേരള photographers ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ. നാല്പതാം സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം സൗത്ത് മേഖല ആറ്റുകാൽ യൂണിറ്റിന്റെ സമ്മേളനം 30.09.2024. വൈകുന്നേരം നാലുമണിക്ക് സെക്രട്ടറി രാകേഷ് ആറ്റുകാലിന്റെ സ്റ്റുഡിയോയിൽ വച്ച് ശ്രീ വിഷ്ണു ചന്ദ്രന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ നായർ അവർകളുടെഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ രാകേഷ് ആറ്റുകാൽ സ്വാഗതം പറയുകയും ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്രീ അനിൽ തെങ്ങുവിള അനുശോചനം പറയുകയും ചെയ്തു.ഉദ്ഘാടനം മേഖലാ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ നായർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ഉദ്ഘാട പ്രസംഗത്തിനുശേഷം . മേഖലാ സെക്രട്ടറി ശ്രീ മധു ആർഎസ് അവർകൾ മേഖലാ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് സെക്രട്ടറി രാകേഷ് ആറ്റുകാൽ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ ശ്രീ അജിത് കുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് ചർച്ച. ഇലക്ഷന്റെ വീഡിയോഗ്രാഫി ക്കുള്ള സാലറി സംസാര വിഷയമായി . മറുപടി സംസ്ഥാന കമ്മിറ്റി ശ്രീ അനിൽ മണക്കാട് വിശദവിവരം നൽകി. തുടർന്ന് യോഗം റിപ്പോർട്ടും കണക്കും കയ്യടിച്ച് പാസാക്കി എ കെ പി എ ജില്ലാ നേതൃത്വത്തിൽ നടന്ന ടി പി എൽ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത യൂണിറ്റിലെ 7 താരങ്ങൾക്ക് പ്രോത്സാഹന സമ്മാനം സംസ്ഥാന കമ്മിറ്റി അംഗം ശ്രീ അനൽ മണക്കാട് നൽകി . സൗത്ത് മേഖലാ കോർഡിനേറ്റർക്ക് ശ്രീ ഉണ്ണികൃഷ്ണൻ നായർക്ക് ആറ്റുകാൽ യൂണിറ്റിന്റെ വക പാരിതോഷികം നൽകി. പ്ലസ് ടു പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ രണ്ട് യൂണിറ്റിലെ മെമ്പറുടെ മക്കൾക്ക് പ്രോത്സാഹന സമ്മാനം നൽകി. 60 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങൾക്ക് മേഖലാ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റിന് വേണ്ടി പ്രവർത്തിച്ച രണ്ട് യൂണിറ്റ് മെമ്പർമാർക്ക് യൂണിറ്റ് പ്രസിഡണ്ട് ശ്രീ വിഷ്ണു ചന്ദ്രൻ പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് ആറ്റുകാൽ യൂണിറ്റിന്റെ 2024 2025 ലേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ ആറ്റുകാൽ. സെക്രട്ടറി തിലകരാജ് . ട്രഷറർ സമ്പത്ത്. വൈസ് പ്രസിഡണ്ട് അജിത് കുമാർ . ജോയിൻ സെക്രട്ടറി വിനോദ് യു. മേഖലാ കമ്മറ്റിയിലേക്ക് രാകേഷ് ആറ്റുകാൽ, രഞ്ജിത്ത് കുമാർ, അനിൽ തെങ്ങ് വിള എന്നിവരെ തിരഞ്ഞെടുത്തു. പാപ്പനംകോട് യൂണിറ്റ് സെക്രട്ടറി, യൂണിറ്റ് പ്രസിഡണ്ട് ആശംസ അറിയിച്ചു മേഖലാ ട്രഷറർ കൂടിയായ ശ്രീ രഞ്ജിത്ത് കുമാർ അവർകൾ കൃതജ്ഞതാ രേഖപ്പെടുത്തി. പുതിയ യൂണിറ്റ് സെക്രട്ടറി തിലകരാജ് നന്ദി അർപ്പിച്ച് യോഗം അവസാനിപ്പിച്ചു

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More