blog-image
31
Oct
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ മേഖല 40- മത് മേഖലാ സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ മേഖല 40- മത് മേഖലാ സമ്മേളനം 29-10-2024 ന് തൃശ്ശൂർ കോട്ടപ്പുറം പഠനോ ധ്യാനം അച്യുതമേനോൻ ഹാളിൽ വച്ച് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് സഹജൻ പി പി 2.30 PM ന് സംഘടനയുടെ ശുഭ്രപതാക ഉയർത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. മേഖല പ്രസിഡന്റ് സഹജന്‍ പി.പി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൂർക്കഞ്ചേരി യൂണിറ്റ് ട്രഷറർ സുധി എലൈറ്റിന്റെ പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച യോഗത്തിൽ വെസ്റ്റ് യൂണിറ്റ് സെക്രട്ടറി പ്രദീപ് കെ എം അനുശോചനം രേഖപ്പെടുത്തുകയും, മേഖലാ വൈസ് പ്രസിഡന്റ് ശരത് രാജൻ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുകയും വെസ്റ്റ് യൂണിറ്റ് ട്രഷറർ ടിന്റോ മാങ്ങൻ അനുമോദന പ്രസംഗം നടത്തുകയും ചെയ്തു. അതിനുശേഷം ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ ഭദ്രദീപം കൊളുത്തി മേഖലാ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയും സംസ്ഥാന ക്ലബ് കോഡിനേറ്റർ ടൈറ്റസ് സി ജി ആമുഖ പ്രഭാഷണം നടത്തുകയും, ജില്ലാ സെക്രട്ടറി ഷിബു പി വി സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രട്ടറി രാജേഷ് കെ കെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല ട്രഷറർ ഷിബു C. S. ഒരു വർഷത്തെ കണക്കും. മേഖലാ വെൽഫെയർ കോഡിനേറ്റർ ബെന്നി സ്പെക്ടറ വെൽഫെയർ കണക്കു അവതരിപ്പിച്ചു, തുടർന്ന് തുടർന്ന് 65 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്ക് പെൻഷൻ മേഖലാ പ്രസിഡണ്ട് വിതരണം ചെയ്യുകയും,ഈസ്റ്റ്‌ യൂണിറ്റ് അംഗം ശശികുമാറിന്റെ മകൾ ആയുർവേദ മെഡിസിന് ഉയർന്ന മാർക്കോടെ വിജയം കരസ്ഥമാക്കിയ അഞ്ജന എസ്, മേഖലാ പഠനയാത്രയിൽ ഫോട്ടോഗ്രാഫി അവാർഡ് നേടിയ ശരത് ബാബുരാജൻ എന്നിവരെ ജില്ലാ പ്രസിഡണ്ട് ട്രോഫികൾ നൽകി ആദരിക്കുകയും ചെയ്തു, തുടർന്ന് ജില്ല വൈസ് പ്രസിഡന്റ് ലിജോ പി ജോസഫ്, ജില്ലാ PRO സുനിൽ പി എൻ, ജില്ലാ ജീവകാരുണ്യ ചെയർമാൻ ശിവാനന്ദൻ പി വി, ക്ഷേമനിധി ചെയർമാൻ സാജു താരാ, സ്വാന്തനം കോഡിനേറ്റർ സത്യൻ എം, ബ്ലഡ് കോർഡിനേറ്റർ സന്തോഷ് ഫോട്ടോ ഫ്ലാഷ്, എന്നിവർ ആശംസകൾ അറിയിക്കുകയും തുടർന്ന് മേഖല ഇൻ ചാർജ് ഷാജി ലെൻസ് മാനിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മേഖലാ പ്രസിഡണ്ടായി ബെന്നി സ്പെക്ട്ര, സെക്രട്ടറി രാജേഷ് കെ കെ, ട്രഷറർ രതീഷ് പി എന്നിവരെ തിരഞ്ഞെടുക്കുകയും. സംസ്ഥാന ക്ലബ്ബ് കോഡിനേറ്റർ ടൈറ്റസ് C. G. 2023-2024 പ്രവർത്തന വർഷത്തെ മികച്ച യൂണിറ്റായി ടൗൺ യൂണിറ്റിന് ട്രോഫി സമ്മാനിക്കുകയും ചെയ്തു. PRO രമോദ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും 6. 30 PM ന് യോഗം പര്യവസാനിച്ചു

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More