എ കെ പി എ തൃശൂർ ജില്ലാ കമ്മിറ്റി ചേർപ്പ് മേഖലയിൽ ചേർപ്പ് വെസ്റ്റ് ജി. ജെ ബി സ്കൂളിൽ പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ചു എ കെ പി എ ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ അധ്യക്ഷത വഹിച്ച യോഗം നാട്ടിക നിയോജകമണ്ഡലം എം.എൽ.എ സി.സി മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യ അതിഥിയായ എ കെ പി എ സംസ്ഥാന പ്രസിഡണ്ട് എ.സി. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്ക് ജി. ജെ.ബി സ്കൂൾ പിടിഎ പ്രസിഡൻറ് വിനോദ് വിത്ത് വിതരണം നടത്തി പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് ഹരി പി നായർ (ടിവി അവതാരകൻ, സംവിധായകൻ) ബോധ വൽക്കരണ ക്ലാസ് നടത്തി. പഠനോപകരണങ്ങളുടെ വിതരണം എ കെ പി എ ചേർപ്പ് മേഖലാ പ്രസിഡണ്ട് ഷിബു കെ. വി. നിർവഹിച്ചു ആശംസ അറിയിച്ചുകൊണ്ട് ജി ജെ.ബി സ്കൂൾ എച്ച് എം ലതിക ടീച്ചർ,എ കെ പി എ സംസ്ഥാന കമ്മിറ്റി അംഗം ശിവാനന്ദൻ പി. വി. എ കെ പി എ ട്രഷറർ സുനിൽ ബ്ലാ ക്ക്സ്റ്റോൺ, ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ പി എൻ , ജില്ലാ ജോ: സെക്രട്ടറിമാരായ ജിസൺ , സിജോ എം ജെ, ജില്ലാ പി.ആർ.ഒ അജയൻ കെ സി എന്നിവർ സംസാരിച്ചു. യോഗത്തിന് തൃശ്ശൂർ ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് സ്വാഗതവും ചേർപ്പ് മേഖലാ സെക്രട്ടറി കിഷോർ നന്ദിയും പറഞ്ഞു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More