ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല 41-ാം വാർഷിക സമ്മേളനം 2025 ഒക്ടോബർ 14 -ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ മേഖലാ പ്രസിഡണ്ട് സുരേഷ് സി.എസ് സംഘടനയുടെ ശുഭ്രപതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു. മേഖലാ പ്രസിഡണ്ട് സുരേഷ് സി.എസ്സിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ വാടാനപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് സജീവൻ എം.എസ് പ്രാർത്ഥന ഗാനവും, വാടാനപ്പള്ളി മേഖല ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ കെ.എസ് അനുശോചനവും, വാടാനപ്പള്ളി മേഖല ബ്ലഡ് ഡൊണേഷൻ കോ - ഓർഡിനേറ്റർ അസ്ഫക്ക് എ.എച്ച് അനുമോദനവും, മേഖല വൈസ് പ്രസിഡണ്ട് ഷമീർ തൃത്തല്ലൂർ സ്വാഗതവും ആശംസിച്ചു. മേഖലാ പ്രസിഡണ്ട് സുരേഷ് സി.എസ് അധ്യക്ഷ പ്രസംഗത്തിൽ മേഖല ഈ പ്രവർത്തന വർഷത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും, മേഖലാ കുടുംബ സംഗമത്തെക്കുറിച്ച് വിലയിരുത്തി സംസാരിച്ചു.സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ ഭദ്രദീപം തെളിയിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ജീസന്‍ എ. വി സംഘടനാ റിപ്പോർട്ടിംഗ് നടത്തി. ബൈലോ ഭേദഗതി മേഖല പി.ആർ.ഒ സജി കെ.എസ് അവതരിപ്പിച്ചു. തുടർന്ന് 2025 - 26 വർഷത്തെ മേഖലയിലെ ഏറ്റവും നല്ല യൂണിറ്റായി കാഞ്ഞാണി യൂണിറ്റും, ഏറ്റവും നല്ല യൂണിറ്റ് പ്രസിഡണ്ടായി കാഞ്ഞാണി യൂണിറ്റിലെ സനീഷ് കെ.എസ്, ഏറ്റവും നല്ല യൂണിറ്റ് സെക്രട്ടറിമാരായി തൃപ്രയാർ യൂണിറ്റിലെ റാനിഷ് കെ രാമനും, കാഞ്ഞാണി യൂണിറ്റിലെ ജോസഫ് തോലത്തും, ഏറ്റവും നല്ല യൂണിറ്റ് ട്രഷററായി പെരിങ്ങോട്ടുകര യൂണിറ്റിലെ ദിനേശ് വി.വിയെയും തെരഞ്ഞെടുത്തു. നല്ല യൂണിറ്റിനുള്ള ഉപഹാരം സംസ്ഥാന പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടും ചേർന്ന് കൈമാറി, നല്ല യൂണിറ്റ് പ്രസിഡന്റിനുള്ള ഉപഹാരം മേഖലാ പ്രസിഡണ്ടും, നല്ല യൂണിറ്റ് സെക്രട്ടറിക്കുള്ള ഉപഹാരങ്ങൾ മേഖലാ സെക്രട്ടറിയും, നല്ല യൂണിറ്റ് ട്രഷറർക്കുള്ള ഉപഹാരം മേഖലാ ട്രഷററും കൈമാറി, കൂടാതെ മേഖല ഫോട്ടോഗ്രാഫി പഠന യാത്ര ഫോട്ടോഗ്രാഫി മത്സര വിജയികൾക്കും, തൃപ്രയാർ യൂണിറ്റിന്റെ സൗഹൃദ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്കും ഉള്ള ഉപഹാരങ്ങൾ സംസ്ഥാന- ജില്ലാ-മേഖല ഭാരവാഹികൾ കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി, ജില്ലാ നേച്ചർ ക്ലബ്ബ് സബ് കോ - ഓർഡിനേറ്റർ രമേഷ് അനന്യ, മേഖല ഫോട്ടോഗ്രാഫി കോ- ഓർഡിനേറ്റർ രാജേഷ് നാട്ടിക എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചുകൊണ്ട് പൊതുയോഗം അവസാനിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ 2025-26 വർഷത്തെ വാർഷിക റിപ്പോർട്ട് മേഖലാ സെക്രട്ടറി ഷനൂപ് കെ.എയും, വാർഷിക വരവ് ചെലവ് കണക്ക് മേഖലാ ട്രഷറർ ഫ്ലെഡന്റോ എ.വിയും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടും,കണക്കും ചർച്ചകൾക്കും, വിലയിരുത്തുകൾക്കും ശേഷം അംഗീകരിച്ചു പാസാക്കി. തുടർന്ന് നടന്ന പൊതു ചർച്ചയിൽ ബൈലോ ഭേദഗതിയിലും, മുൻ ജില്ലാ ട്രഷറർ ജിതേഷ് ഇ.ബിയുടെ സാമ്പത്തിക വിഷയത്തിനും,മറ്റു വിഷയങ്ങളിലും അംഗങ്ങൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി സംസാരിച്ചു. പൊതുചർച്ചയ്ക്ക് മറുപടി സംസ്ഥാന,ജില്ലാ,മേഖല ഭാരവാഹികൾ മറുപടി നൽകി. ജിതേഷിന്റെ സാമ്പത്തിക വിഷയത്തിൽ ജിതേഷ് ജില്ലാ കമ്മിറ്റിക്ക് നൽകാനുള്ള സംഖ്യയും, ജില്ലാ കമ്മിറ്റിക്ക് തിരിച്ച് നൽകിയ സംഖ്യയും ഇനി അടയ്ക്കാനുള്ള സംഖ്യയും, ഇതുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയുടെ ഭാഗമായി ജിതേഷിനെ മൂന്നു വർഷക്കാലത്തേക്ക് സംഘടനയുടെ യൂണിറ്റ്,മേഖല,ജില്ല,സംസ്ഥാന ഭാരവാഹിത്വങ്ങളിൽ നിന്നും മാറ്റി നിർത്തിയതും വളരെ വ്യക്തമാക്കി കൊണ്ട് ജില്ലാ പ്രസിഡണ്ട് അംഗങ്ങൾക്ക് വിവരിച്ചു നൽകി. തുടർന്ന് ജില്ലാ പി ആർ ഒയും, മേഖല ഇൻചർജ്ജുമായ അജയൻ കെ.സി 2025 - 26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട് : സുരേഷ് സി.എസ് വൈസ് പ്രസിഡണ്ട്: സന്തോഷ് കുമാർ കെ.എസ് സെക്രട്ടറി: ഷനൂപ് കെ.എ ജോയിന്റ് സെക്രട്ടറി : സജീവൻ എം.എസ് ട്രഷറർ : ഫ്ലെഡന്റോ എ.വി ജില്ലാ കമ്മിറ്റി അംഗങ്ങൾ ജീസൻ എ.വി സക്കീർ സി.എം രമേഷ് അനന്യ നരേന്ദ്രൻ കെ.എസ് കാഞ്ഞാണി യൂണിറ്റ് സെക്രട്ടറി ജോസഫ് തോലത്ത് നന്ദി പറഞ്ഞു യോഗം അവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More