ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 37 മത് വയനാട് ജില്ലാ പ്രതിനിധി സമ്മേളനം 10-12-2021 വെള്ളിയാഴ്ച കല്പറ്റ ഗവ: ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.. ജില്ലാ പ്രസിഡണ്ട് എൻ. രാമാനുജൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി റജിസ്ട്രേഷൻ പൂർത്തിയാക്കി ജില്ലാ ജോ.സെക്രട്ടറി സാജൻബത്തേരി പ്രാർഥനാഗീതം ആലപിച്ചു. ജില്ലാ ജോ : സെക്രട്ടറി ഇ.റ്റി. ടോമി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ബൽരാജ് കെ. മധു സ്വാഗതം ആശംസിച്ചു. എ.കെ.പി.എ. ജില്ലാ പ്രസിഡണ്ട് എൻ. രാമാനുജൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ.സംസ്ഥാന പ്രസിഡണ്ട്. ശ്രീ. വിജയൻ മാറഞ്ചേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് SSLC +2 വിദ്യാർഥികൾകളെ മെമെന്റോ കൊടുത്തു കൊണ്ട് സംസ്ഥാന സെക്രട്ടറി ശ്രീ. മുദ്ര ഗോപി ആദരിച്ചു. സംസ്ഥാന ട്രഷറർ ശ്രീ. ജോയ് ഗ്രെയ്സ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസീഡിയം മിനുട്സ് പ്രമേയക്കമ്മറ്റി തിരഞ്ഞെടുപ്പിനു ശേഷം ജില്ലാ സെക്രട്ടറി എം.കെ.സോമസുന്ദരൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ കുരിയാച്ചൻ പി.കെ. വരവ് ചിലവ് കണക്കും അവതരിപ്പിച്ചു . ശ്രീ. ഗോപി മുദ്ര സംസ്ഥാന സെക്രട്ടറി ശ്രീ.വി.വി.രാജു സംസ്ഥാന കമ്മറ്റി അംഗം ശ്രീ. ഡാമാൻ ജോസഫ് ജില്ലാ വൈസ് പ്രസിഡണ്ട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അതിനു ശേഷം അഞ്ചു മേഖല സമ്മേളനങ്ങളിൽ അവതരിപ്പിച്ചു പാസ്സാക്കിയ പ്രമേയം ക്രോഡീകരിച്ച് ജില്ലാ കമ്മറ്റിയുടെ പ്രമേയം ജില്ലാ വൈസ് പ്രസിഡണ്ട് മധു അവതരിപ്പിച്ചു. തുടർന്നു 2021-22 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ശ്രീ. മുദ്ര ഗോപി സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. എം.കെ.സോമസുന്ദരൻ പ്രസിഡണ്ടായും. ഡാമിൻ ജോസഫ്, ജയകൃഷ്ണൻ കോണിക്ക വൈസ് പ്രസിഡണ്ടുമാരായും , ഭാസ്ക്കരൻ രചന സെക്രട്ടറിയായും , ബൽരാജ് കെ മധു , ഷാജി ദൃശ്യ എന്നിവർ ജോയന്റ് സെക്രട്ടറിമാരായും, ജിനു മേന്മ ട്രഷററായും, എൻ. രാമാനുജൻ പി.ആർ ഒ ആയും ജോയ് ഗ്രെയ്സ് , വി.വി.രാജു എന്നിവർ സംസ്ഥാന കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ജില്ലാ പി.ആർ.ഒ ജയകൃഷ്ണൻ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ സമ്മേളനം അവസാനിച്ചു