എറണാകുളം ജില്ലാ സമ്മേളനം

എറണാകുളം ജില്ലാ സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 37-ാം മത് എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം അങ്കമാലി വിൻസെൻറ് N.Y നഗറിൽ (സുബോധന ഓഡിറ്റോറിയത്തിൽ) നടന്നു. സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റിൻ പതാക ഉയർത്തി.സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.മോനച്ചൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്തു. 16ാം മത് വിൻസെൻറ് മൊണാലിസ മെമ്മോറിയൽ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ശ്രീ മോനച്ചൻ തണ്ണിത്തോട് അവാർഡ് വിതരണം നടത്തി.ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ ശ്രീ.ജോയ് ഗ്രേസ് സംഘടനാ വിശദീകരണം നടത്തി മുൻ ജില്ല ഭാരവാഹികളെയും,അംഗങ്ങളായ ജനപ്രതിനിധികളെയും ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ.എ.സി ജോൺസൺ സംസ്ഥാന തലത്തിൽ വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ വിജയികളായവർക്ക് അവാർഡുകൾ വിതരണം നടത്തി.സംസ്ഥാന പി ആർ ഒ ഷാജോ ആലുക്കൽ വിദ്യഭ്യാസ അവാർഡ് വിതരണം നടത്തി.പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി സജി മാർവലും , വാർഷിക കണക്ക് ജില്ലാ ട്രഷറർ രജീഷ് എ.എ യും , ജില്ലാ വെൽഫയർ ഫണ്ട് കണക്ക് ജനറൽ കൺവീനർ മിനോഷ് ജോസഫും, സാന്ത്വനം പദ്ധതി അവതരണം സംസ്ഥാന കമ്മിറ്റിയംഗം ബിനോയി കള്ളാട്ടുകുഴിയും നടത്തി, തുടർന്ന് ജില്ലാ നിരീക്ഷകൻ ശ്രീ എ സി ജോൺസണിന്റെ നേതൃത്വത്തിൽ 2021 -22 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ ജോഷി, ജില്ലാ വൈസ് പ്രസിഡൻറ് സലാർ കോമത്ത്, ജില്ലാ ജോയിൻ്റ് സെക്രട്ടറി എൽഡോ ജോസഫ്, അങ്കമാലി മേഖല പ്രസിഡൻറ് ജിജോ മാത്യു എന്നിവർ പ്രസംഗിച്ചു.ജില്ല ജോയിൻറ് സെക്രട്ടറി സിംലേഷിന്റെ കൃതജ്ഞതയ്ക്ക് ശേഷം ദേശീയ ഗാനത്തോടുകൂടി 5: 30ന് സമ്മേളനം അവസാനിച്ചു. 2021- 22 വർഷത്തെ ഭാരവാഹികൾ പ്രസിഡൻറ് റോണി അഗസ്റ്റിൻ വൈസ് പ്രസിഡൻറ്മാർ എൽഡോ ജോസഫ്, സുമൻ മേരിദാസ് സെക്രട്ടറി സജി മാർവൽ ജോയിന്റ് സെക്രട്ടറിമാർ മിനോഷ് ജോസഫ് നജീബ് പി പി ട്രഷറർ രജീഷ് എ എ പി .ആർ .ഒ മിഥുൻ ജോർജ്ജ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ബിനോയ് കള്ളാട്ടുകുഴി ഷാജോ ആലുക്കൽ എൻ കെ ജോഷി ശ്രീജിത്ത് ശിവറാം സലാർ കോമത്ത് സിംലേഷ് എം.ബി

© 2018 Photograph. All Rights Reserved | Design by Xianinfotech