പാലക്കാട് ജില്ലാ സമ്മേളനം

പാലക്കാട് ജില്ലാ സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ 37മത് പ്രതിനിധി സമ്മേളനം 23.11.2021 അശ്വതി നാരായണൻ നഗറിൽ (ദർശന വില്ല, കുഴൽമന്ദം) രാവിലെ 9 30 ന് ജില്ലാ പ്രസിഡൻറ് ശ്രീ. റഫീഖ് മണ്ണാർക്കാട് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറച്ചു.. ജില്ലാ സെക്രട്ടറി ശ്രീ. ജയറാം വാഴകുന്നം സ്വാഗതവും, ബാബു അലിയാസ് പതാക ഗാനവും ആലപിച്ചു... ജില്ലാ പ്രസിഡൻറ് ശ്രീ റഫീഖ് മണ്ണാർക്കാടിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് ശ്രീ വിജയൻ മാറാഞ്ചേരി 37മത് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കെ.ടി. ബാലകൃഷ്ണൻ മെമ്മോറിയൽ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരവിജയികളായ കെ.വിജയൻ, പ്രേമേഷ്കുമാർ, ലിജോയ്.എസ്, ഡാഡു ഒറ്റപ്പാലം, സിബി ചെർപ്പുളശ്ശേരി, വിജയകുമാർ, രതീഷ് രാധേയം, പ്രമോദ് കളേഴ്സ് എന്നിവർക്ക് സമ്മാനം നൽകി. ജില്ലയുടെ പ്രസിഡന്റ്/സെക്രട്ടറി എന്നീ നിയിൽ പ്രവർത്തിച്ച മുൻ നേതാക്കളെ സംസ്ഥാന ജില്ലാ നേതാക്കൾ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു, എൻ ശങ്കരൻനായർ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ്, കുഞ്ചാ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ശ്രീ മോഹൻദാസ്, വനിതാ കോർഡിനേറ്റർ ഷിമി ഷാജി എന്നിവർ മേഖലകൾക്ക് കൈമാറി, സംഘടന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി ശ്രീ രജീഷ് പി.ടി.കെ അവതരിപ്പിച്ചു ഞങ്ങളുണ്ട് കൂടെയുടെ ഭാഗമായി ജില്ലയ്ക്ക് വേണ്ടി അണിയിച്ചൊരുക്കിയ ടെലിഫിലിം പ്രതിനിധികൾക്ക് മുമ്പാകെ പ്രദർശിപ്പിച്ചു. പ്രസീഡിയം, മിനുട്സ് കമ്മിറ്റി, പ്രമേയം കമ്മിറ്റി തെരഞ്ഞെടുപ്പിനുശേഷം ജില്ലാ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ശ്രീ ജയറാം വാഴകുന്നം, വരവ് ചെലവ് കണക്ക് ജില്ലാ ട്രഷറർ ശ്രീ രാജേഷ് കല, ജില്ലാ വെൽഫെയർ കണക്കും ജില്ലാ വെൽഫെയർ ബൈലോ ഭേദഗതിയും ജില്ലാ വെൽഫെയർ ജനറൽ കൺവീനർ ശ്രീ. വിബീഷ് വിസ്മയ അവതരിപ്പിച്ചു റിപ്പോർട്ടിനും കണക്കുകൾക്കും മേലെയുള്ള ചർച്ചകൾക്കും മറുപടികൾക്ക് ശേഷം റിപ്പോർട്ടും കണക്കും ബൈലോ ഭേദഗതിയും യും പാസാക്കി തുടർന്ന് പ്രമേയ അവതരണം നടന്നു, ജില്ലാ നിരീക്ഷകൻ ശ്രീ. ജനീഷ് പാമ്പൂരിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടന്നു ജില്ലാ നേതൃത്വം നൽകിയ പാനൽ ഐക്യകണ്ഠേന അംഗീകരിച്ചു സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറി ശ്രീ. കെ. കെ ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി ശ്രീ. മുദ്ര ഗോപി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. ഗിരീഷ് പട്ടാമ്പി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ.സന്തോഷ് കെ. കെ, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. ഷാജി ദർശന എന്നിവർ സംസാരിച്ചു മികച്ച മേഖല, രണ്ടാമത്തെ മേഖല, പരിസ്ഥിതി മേഖല, മികച്ച മേഖലാ പ്രസിഡണ്ട്, മേഖല സെക്രട്ടറി, മേഖലാ ട്രഷറർ എന്നിവർക്കുള്ള ട്രോഫികൾ നൽകി. സംസ്ഥാന നേതാക്കൾക്ക് ഉപഹാരങ്ങളും നൽകി. സംസ്ഥാന സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ്വാഗതം ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ. പ്രകാശ് സൂര്യ, പ്രാർത്ഥന ഗാനം ശ്രീ. മാധവൻ കൂനത്തറ, അനുശോചനം ജില്ല പിആർഒ ശ്രീ. തനീഷ് എടത്തറ, നന്ദി ശ്രീ. സുനിൽ കുഴൽമന്ദം എന്നിവർ നിർവഹിച്ചു ദേശീയ ഗാനത്തോടുകൂടി മുപ്പത്തിയേഴാം പ്രതിനിധി സമ്മേളനം അവസാനിച്ചു...

© 2018 Photograph. All Rights Reserved | Design by Xianinfotech