AKPA വെള്ളറട യൂണിറ്റിന്റെ 40 മത് വാർഷിക സമ്മേളനം 2024 സെപ്റ്റംബർ 22 ന് വെകിട്ട് പനച്ചമൂട് SCB ഹാളിൽവച്ച് യൂണിറ്റ് പ്രസി:ജയ ചാന്ദ്രകുമാറിൻ്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് ശ്രീ മധുസൂദനൻ നായർ ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സെക്ര : ടോമി ജോൺ റിപ്പോർട്ടും , ട്രഷ: സജിത് കണക്കും അവതരിപ്പിച്ച് പാസാക്കി. മേഖലാ സെക്ര : ശ്രീ മാധവൻ മേഖലാ റിപ്പോർട്ടിംഗ് നടത്തി. ട്രഷ:ജയചന്ദ്രൻ സാന്ത്വനം പദ്ധതിയെ കുറിച്ചും ഇൻഷുറൻസിനെ പറ്റിയും സംസാരിച്ചു. തുടർന്ന് ജില്ലാ മേഖലാ യൂണിറ്റ് ഭാരവാഹികൾ സംസാരിച്ചു. തുടർന്ന് മുതിർന്ന അoഗങ്ങളെ ആ ദരിക്കൽ, വിദ്യാർത്ഥി കൾക്കുള്ള അവാർഡ്, സ്നേഹവിരുന്നു, എന്നിവ ഉണ്ടായിരുന്നു.പുതിയ ഭാരവാഹികളെ, ജില്ലാ അംഗം രാജേന്ദ്രപ്രസാദ് വരണാധികാരിയായിഎതിർ അഭിപ്രായം ഇല്ലാതെ തിരഞ്ഞടുത്തു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു. വെള്ളറട യൂണിറ്റ് പ്രസിഡന്റ് ജയചന്ദ്രകുമാർ വൈസ് പ്രസിഡന്റ് ബാബു സെക്രട്ടറി ഡോമിനി ജോൺ ജോയിന്റ് സെക്രട്ടറി വിനോദ് ജോർജ് ട്രഷറർ ഗോപകുമാർ എക്സിക്യൂട്ടീവ് അംഗങ്ങൾ V M.ജോസ്, ബനഡിറ്റ്, ജോബിൻ ജോസ്, ബാബു. T മേഖലയിലേക്ക്: രാജേന്ദ്രപ്രസാദ്,നളിനകുമാർ, ഭുവനചന്ദ്രൻ നായർ, ആൽബിൻ ജോൺ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More