ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസ്സോസിയേഷൻ തൃശ്ശൂർ മേഖല വെസ്റ്റ് യൂണിറ്റ് വാർഷിക പൊതു സമ്മേളനം 2024 സെപ്റ്റംബർ 26ന് എ കെ പി എ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് ടിന്റോ മാങ്ങൻ അധ്യക്ഷത വഹിച്ച സമ്മേളനം മേഖല പ്രസിഡണ്ട് സഹജൻ പി. പി. ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രാജേഷ് കെ കെ സംഘടന റിപ്പോർട്ടിംഗ് നടത്തി. തുടർന്ന് യൂണിറ്റ് സെക്രട്ടറി നജാത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ പ്രദീപ് കെ എം വാർഷിക കണക്ക് അവതരിപ്പിച്ചു. മേഖല ട്രഷറർ ഷിബു സി എസ്, AKPA ഗവൺമെന്റ് ക്ഷേമനിധി തൃശ്ശൂർ ജില്ലാ ചെയർമാൻ സാജു ജോസ്, ജില്ലാ കാരുണ്യ പ്രവർത്തനം ചെയർമാൻ ശിവാനന്ദൻ പി വി, ജില്ല പി.ആർ.ഒ. സുനിൽ പി എൻ, മേഖല സാന്ത്വനം കോഡിനേറ്റർ സത്യൻ എം., എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന്, യൂണിറ്റ് ഇൻ ചാർജ് ബെന്നി സ്പെക്ടറയുടെ നേതൃത്വത്തിൽ പുതിയ പ്രവർത്തന വർഷത്തിലേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡണ്ട് ആയി നജാത് പി മോഹനൻ, സെക്രട്ടറി പ്രദീപ് കെ എം, ട്രഷറർ ടിന്റോ മാങ്ങൻ എന്നിവരെ തിരഞ്ഞെടുത്തു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More