തൃശ്ശൂർ മേഖല:തൃശ്ശൂർ മേഖലയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ക്രിസ്തുമസ് ആഘോഷം തൃശ്ശൂർ കാൽവരി റോഡിലുള്ള അഞ്ജലി അങ്കണനവാടിയിൽ വച്ച് നടന്നു., അങ്കണവാടി ടീച്ചർമാരുടെ പ്രാർത്ഥന ഗീതത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ തൃശൂർ മേഖല സെക്രട്ടറി ശ്രീ രാജേഷ് കെ കെ സ്വാഗതം പറഞ്ഞു , തൃശൂർ ടൗൺ യൂണിറ്റ് പ്രസിഡൻറ് ഷിബു സി എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു., ടാക്സ് അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സാറാമ്മ റോബ്സൺ ഭദ്രദീപം തെളിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണഉദ്ഘാടനം മേഖല പ്രസിഡൻറ് ശ്രീ ബെന്നി സിപി നിർവഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം ശിവാനന്ദൻ പി വി, ജില്ലാ സെക്രട്ടറി ലിജോ ജോസഫ് , ജില്ലാ വൈസ് പ്രസിഡൻറ് സുനിൽ പി എൻ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു., തൃശൂർ മേഖലയിലെ അംഗങ്ങളുടെ നിറസാന്നിധ്യം ചടങ്ങിന് കൊഴുപ്പേകി., കുട്ടികൾക്ക് മധുരവും പാനീയവും നൽകി ആഘോഷം ഭംഗിയാക്കി അങ്കണവാടി ടീച്ചർമാരായ ശാന്തിനി ബായി, പുഷ്പാ ജോസഫ് എന്നിവർ നന്ദി പറഞ്ഞുകൊണ്ട് ചടങ്ങുകൾ പര്യവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More