AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം മെഗാ സെലിം നഗർ യൂണിയൻ ഹാൾ 24 സെപ്റ്റംബർ 2024 ചൊവ്വാഴ്ച വൈകുന്നേരം 5:30 ന് യൂണിറ്റ് പ്രസിഡന്റ് മനു പതാക ഉയർത്തി സമ്മേളന നടപടികൾ ആരംഭിച്ചു. മനു ക്രൗൺ അധ്യക്ഷത വഹിച്ച സമ്മേളനം മേഖലാ പ്രസിഡണ്ട് ഷാനു ഞെട്ടിക്കുളം ഉദ്ഘാടനം നിർവഹിച്ചു ലാമിയ പർവിൻ ഈശ്വരപ്രാർത്ഥന ചൊല്ലി വൈസ് പ്രസിഡന്റ് രജീഷ് സ്വാഗതവും യൂണിറ്റ് പിആർഒ ദിനു അനുശോചനവും രേഖപ്പെടുത്തി.മേഖല സെക്രട്ടറി നിഷാദ് കൊടിക്കാരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു സംസ്ഥാന കമ്മിറ്റി അംഗം ഗഫൂർ റിനി മുഖ്യപ്രഭാഷണവും ജില്ലാ കമ്മിറ്റി അംഗം ഹോചിമിൻ ടി, മേഖലാ ട്രഷറർ വിശ്വനാഥൻ അതുല്യ, യൂണിറ്റ് നിരീക്ഷകനും മേഖല വൈസ് പ്രസിഡണ്ടുമായ നിഷാദ് ഇമ, നോർത്ത് യൂണിറ്റ് പ്രസിഡന്റ് ഷാജിമോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വെഡിങ് മൊമെന്റ്സ് എന്ന നാമകരണത്തിൽ യൂണിറ്റ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ 2 വനിതാ മെമ്പർമാർ ഉൾപ്പെടെ 19 ആളുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രജീഷ് യൂണിറ്റ് പ്രസിഡന്റിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സുബിൻഷാദ് ബാബു യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് മൊമന്റോ ഏറ്റുവാങ്ങി, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സഫുവാൻ വിവേറ യൂണിറ്റ് ട്രഷററിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി യൂണിറ്റിലെ സുഗമമായ നടത്തിപ്പും മികച്ച പ്രവർത്തവും കാഴ്ചവെച്ച യൂണിറ്റ് പ്രസിഡന്റ് മനു ക്രൗൺ, യൂണിറ്റ് സെക്രട്ടറി ജംഷീർ അഡോറ, യൂണിറ്റ് ട്രഷറർ ഷാജി ലിൻസി, എന്നിവർക്കുള്ള സ്നേഹാദരവ് സംസ്ഥാന ജില്ലാ മേഖല നേതാക്കളായ ഗഫൂർ റിനി, ഹോചിമിൻ,നിഷാദ് ഇമ, എന്നിവർ നൽകി മേഖല പ്രസിഡന്റ് ഷാനു ഞെട്ടിക്കുളം, മേഖല സെക്രട്ടറി നിഷാദ് കൊടിക്കാരൻ, മേഖലാ ട്രഷറർ വിശ്വനാഥൻ അതുല്യ, യൂണിറ്റ് നിരീക്ഷകൻ നിഷാദ് ഇമ മേഖലാ ജോയിന്റ് സെക്രട്ടറി റോയ് തനിമ എന്നിവർക്കും, മേഖലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ (ജലം) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷിബു സിഗ്നേച്ചർ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷംസു അറോറ എന്നിവർക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ മികവ് തെളിയിച്ച സബീർ അലി, മുണ്ടക്കൈ ദുരന്തത്തിൽ ഇൻക്യുസ്റ് നടപടികൾക്ക് ഫോട്ടോയെടുത്ത മുകുന്ദൻ ചാരുത, അജേഷ് ഭാവന, അരുൺകുമാർ tg കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ മലയാളം എട്ടാം റാങ്ക് നേടിയ നവ്യ w/o മനു ക്രൗൺ , കാപ്പിൽ എയുപി സ്കൂൾ ലീഡറായി സ്ഥാനമേറ്റ ലബീബ് s/o നിഷാദ് കൊടിക്കാരൻ ഈശ്വര പ്രാർത്ഥനയും ദേശീയ ഗാനവും ആലപിച്ച ലാമിയ പർവിൻ D/o നിഷാദ് കൊടിക്കാരൻ എന്നിവർക്കുമുള്ള മൊമെന്റോകൾ യൂണിറ്റ് കമ്മറ്റി ഭാരവാഹികളും നോർത്ത് യൂണിറ്റ് സെക്രട്ടറി ഉണ്ണി ലിൻസിയും നൽകി ആദരിച്ചു. യൂണിറ്റ് വനിതാ മെമ്പർമാരായ നജ്മ, അനൂപ, റംസീന എന്നിവർ ജിജിൽ ഓസ്കാറിന്റെ സഹായത്തോടെ ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിക്കുക, ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം, നിലമ്പൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനത്തിന്റെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പ്രൊസീഡിയം കമ്മിറ്റിക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി ജംഷീർ അഡോറ വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ ഷാജി ലിൻസി വാർഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ റാഫിഹ് പങ്കെടുത്തു ചർച്ചക്കു മറുപടിക്കും ശേഷം വാർഷിക റിപ്പോർട്ടും കണക്കും കമ്മിറ്റിയിൽ പാസാക്കി. തുടർന്ന് നിലവിലെ കമ്മിറ്റി നൽകിയ പാനലിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു പ്രസിഡന്റ് നിഷാദ് കൊടിക്കാരൻ സെക്രട്ടറി ജംഷീർ അഡോറ വൈസ് പ്രസിഡന്റ് റോയ് തനിമ ട്രഷറർ ഷാജി ലിൻസി ജോയിൻ സെക്രട്ടറി സഫുവാൻ വിവേറ Pro ദിനു D മീഡിയ മേഖല കമ്മിറ്റിയിലേക്ക് രജീഷ്, ഷംസുദ്ദീൻ അറോറ, മനു ക്രൗൺ, ജിജിൽ ഓസ്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അജേഷ് ഭാവന, ഷിബു സിഗ്നേച്ചർ, അഭീ കരുളായി, മുകുന്ദൻ ചാരുത, സുബിൻഷാദ് ബാബു, സൂരജ് . മീഡിയക്കാവശ്യമായ ഫോട്ടോ വീഡിയോ ചിത്രീകരണത്തിന് ദിനു ഡി മീഡിയ, ഷംസുദ്ദീൻ അറോറ എന്നിവർ നേതൃത്വം നൽകി. നജ്മ, അബി എന്നിവർ രജിസ്ട്രേഷൻ ക്രമീകരിച്ചു. ഗ്രൂപ്പ് ഫോട്ടോകൾക്കു ശേഷം യൂണിറ്റ് ജോയിൻ സെക്രട്ടറി സഫ്വാൻ വിവേറ നന്ദി പറഞ്ഞു ലാമിയ പർവീൻ ദേശീയ ഗാനം ആലപിച്ച് സമ്മേളന നടപടികൾ അവസാനിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു പങ്കെടുത്തവർ, ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിധികർത്താക്കളായ അഭിലാഷ് വിശ്വ, നാസി അബ്ദുൽ നസീർ ആദരവുകൾ ഏറ്റുവാങ്ങിയവർ മീഡിയ ടീം,ആംഗറിങ് റോയ് തനിമ, റിപ്പോർട്ട് ബുക്ക് പ്രിന്റിംഗ് അജേഷ് ഭാവന, മൊമെന്റോ നിർമ്മാണം സബീർ അലി തുടങ്ങിയ സമ്മേളനം വിജയിപ്പിച്ച എല്ലാവരോടുമുള്ള യൂണിറ്റിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.