ആൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ കണ്ണനല്ലൂർ യൂണിറ്റ് സമ്മേളനം 28 സെപ്റ്റംബർ 2024 ശനിയാഴ്ച രാവിലെ 10 മണിക്ക് വെട്ടിലത്താഴം പബ്ലിക് ലൈബ്രിയിൽ വെച്ച് സമാപിച്ചു. യൂണിറ്റ് പ്രസിഡൻ്റ് രാഗേഷ് രാജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈ പ്രസ്സി: ജസീർ അനുശോചനം അറിയിച്ചു . യൂണിറ്റ് സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതം ആശംസിച്ചു . കൊല്ലം ഈസ്റ്റ‌് മേഖലാ പ്രസിഡന്റ്റ് സുനിൽകുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടന അവലോകനം മേഖല സെക്രട്ടറി സജി D R ഉം, യൂണിറ്റ് അവലോകനം നിരീക്ഷകൻ അശോകൻ പ്രസാദ് എന്നിവർ പറഞ്ഞു. യൂണിറ്റ് അംഗങ്ങളായ ഗോപാലകൃഷ്ണൻ, പ്രമോദ് രജപുത്ര , അനന്തു, അതുൽ , അരുൺ, എന്നിവരെ ജില്ലാ പിആർഒ നവാസ് കുണ്ടറ , ജില്ലാ ജോ: സെക്രട്ടറി കവിത അശോക് എന്നിവർ ആദരിച്ചു.മേഖല വൈസ് പ്രസിഡന്റ് ശരത് രാജ് , ജില്ലാ കമ്മിറ്റി അംഗം സജീവ് തഴുത്തല , മേഖല ട്രഷറർ സന്തോഷ് തട്ടാമല , പളളിമുക്ക് യൂണിറ്റ് സെക്രട്ടറി ഷെമീർ , എന്നിവർ ആശംസ അറിയിച്ച്. യൂണിറ്റ് സെക്രട്ടറി അനന്തു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു , യൂണിറ്റ് അംഗങ്ങൾ ചർച്ച ചെയ്തു അംഗീകരിച്ചു. 2024 - 2025 എകെപിഎ കണ്ണനല്ലൂർ യൂണിറ്റ് ഭാരവാഹിളെ തിരഞ്ഞെടുത്തു : അയൂബ് ബഷീർ (പ്രസി), അനന്തു (സെക്ര), ആദർശ് (ട്രഷർ) വിജയലക്ഷ്മി ( വൈ. പ്രസി) രാഗേഷ് രാജ് ( ജോ സെക്ര) മേഖല കമ്മിറ്റിയിലേക്ക് സജീവ് തഴുത്തല, പ്രമോദ് രജപുത്ര , ശരത് രാജ് എന്നിവർ . യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി അതുൽ കൃഷ്ണ കൃതജ്ഞത പറഞ്ഞു സമ്മേളനം അവസാനിച്ചു.