കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേളനം 24 -9 -2024 ൽ കൊടകര എസ്. എൻ ഹാളിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് രാഹുൽ രമേഷിന്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് അനിൽകുമാർ. ടി.വി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫോട്ടോ ക്ലബ് കോർഡിനേറ്റർ ടൈറ്റസ്.സി.ജി മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ഷൈജു ഇമാജിനേഷൻ, മേഖല ട്രഷറർ ജീവൻ ലോറൻസ്, ജില്ലാ സ്പോർട്സ് ചെയർമാൻ ഷിജു പന്തല്ലൂർ, ജില്ലാ കമ്മിറ്റി അംഗം സജി പൗലോസ്, മേഖലാ ജോയിൻ സെക്രട്ടറി സുരേഷ് ഐശ്വര്യ എന്നിവർ പങ്കെടുത്തു. യൂണിറ്റ് ഇൻചാർജ് സജി പൗലോസിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. 2024 - 25 വർഷതേക്ക് കൊടകര യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ പ്രസിഡന്റ് ജെയിൻ ബേബി, സെക്രട്ടറി അരുണൻ പി. ബി, ട്രഷറർ രാഹുൽ രമേഷ്, മേഖല കമ്മിറ്റി അംഗങ്ങൾ ജിയോ വി ജെ, മധു എം. യു, സന്തോഷ് പൊന്നേത്ത്.