ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖല വെസ്റ്റ് യൂണിറ്റ് 40ാംവാർഷിക സമ്മേളനം 24- 9 -2014 ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് കുന്നംകുളം പ്രസ്സ് ക്ലബ്ബിൽ വച്ച് മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ചു . യൂണിറ്റ് കമ്മിറ്റി അംഗം ശ്രീ സുധീർ ടി എൻ അനുശോചനം പ്രമേയം അവതരിപ്പിച്ചു. മേഖലാ കമ്മിറ്റി അംഗം ശ്രീ പ്രവീൺ പോൾ സ്വാഗതം പറഞ്ഞു. തുടർന്ന് യൂണിറ്റ് പ്രസിഡൻറ് മിൻഹാസ് പി.എം ന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് സിജോ എം.ജെ ഭദ്രദീപം തെളിയിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. മേഖല ജോയിൻ സെക്രട്ടറി ശ്രീ സുനിൽ ഏറത്ത് സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി നൗഷാദ് എൻ എം. വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ ദിലീപ് ഇ കെ വാർഷിക കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ ബിജു ആൽഫ, മേഖലാ ട്രഷറർ ശ്രീ രമേശ് കാളിയത്ത് ജില്ല വെൽഫെയർ കോർഡിനേറ്റർ ശ്രീ വാപ്പിനു വി. മുഹമ്മദ് എന്നിവർ ആശംസ അറിയിച്ചു. വിവിധ ഫോട്ടോഗ്രാഫി അവാർഡുകൾ കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളായ സന്ദീപുഷ്കർ പ്രവീൺപോൾ എന്നിവർക്ക് യൂണിറ്റ് കമ്മിറ്റിയുടെ അനുമോദനം മേഖലാ പ്രസിഡണ്ട് ശ്രീ സിജോ എം ജെ നൽകി. കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ ഏൽപ്പിച്ചുകൊണ്ട് മാതൃകാപരമായ പ്രവർത്തനം നടത്തിയ യൂണിറ്റ് അംഗം നൗഷാദ് ചാലിശ്ശേരിക്ക് യൂണിറ്റ് കമ്മിറ്റിയുടെ ആദരം ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ ബിജു ആൽഫ നൽകി. തുടർന്ന് നടന്ന പൊതു ചർച്ചയിൽ റിപ്പോർട്ടും കണക്കും അംഗീകരിച്ച് പാസാക്കി . തുടർന്ന് യൂണിറ്റ് ഇൻ ചാർജ് ശ്രീ സുനിൽ ഏർത്ത് വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ 2024 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡണ്ടായി ശ്രീ മിൻഹാസ് പി എം. വൈസ് പ്രസിഡണ്ടായി ദിലീപ് ഇ കെ, സെക്രട്ടറിയായി പ്രഭു എം സി ജോയിന്റ് സെക്രട്ടറിയായി റഫീഖ്, ട്രഷററായി പ്രവീൺപോൾ എന്നിവരെയും തിരഞ്ഞെടുത്തു മേഖലാ കമ്മിറ്റി അംഗങ്ങളായി വാപ്പുനു വി മുഹമ്മദ്, ജോജിൻ രാജു നൗഷാദ് എൻ.എം, ബൈജു പി എ എന്നിവരും യൂണിറ്റ് കമ്മിറ്റി അംഗങ്ങളായി ഷൈൻ, അജിത്ത് , സുധീർ റ്റി.എൻ, പത്മരാജൻ സന്ദീപുഷ്കർ എന്നിവരെയും തിരഞ്ഞെടുത്തു. യൂണിറ്റിലെ 40 അംഗങ്ങളിൽ 25 പേർ യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് എം ഡി സുരേഷ് നന്ദി പറഞ്ഞുകൊണ്ട് യോഗം പിരിഞ്ഞു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More