ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ. പേരൂർക്കട ടൗൺ യൂണിറ്റിന്റെ നാല്പതാമത്തെ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള യൂണിറ്റ് സമ്മേളനം 29.09. 2024 വൈകിട്ട് 6.30ന് പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയിൽ യൂണിറ്റ് പ്രസിഡൻറ് ശ്രീ. അനിലിന്റെ അധ്യക്ഷതയിൽ മേഖലാ ട്രഷറർ ശ്രീ. യദുലകുമാർ സ്വാഗതം ആശംസിക്കുകയും, ബഹുമാനപ്പെട്ട മേഖല പ്രസിഡൻറ് ശ്രീ. അജിത് സ്മാർട്ട് വാർഷിക സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂണിറ്റിലെ അംഗങ്ങളെ ആദരിക്കലും, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗത്തിന്റെ മകളെ ജില്ലാ സെക്രട്ടറി ശ്രീ. ആർ. വി മധു ആദരിക്കുകയും, ജില്ലാ റിപ്പോർട്ടിംഗ് നടത്തുകയും, ജില്ലാ സെക്രട്ടറി ശ്രീ. ആർ വി മധു അവർകളെ യൂണിറ്റിലെ മുതിർന്ന അംഗം ശ്രീ. ഗോപൻ അവർകൾ ആദരിക്കുകയും, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സതീഷ് കവടിയാറിനെ ജില്ലാ സെക്രട്ടറി ആദരിച്ചു. മേഖലാ റിപ്പോർട്ട് മേഖലാ സെക്രട്ടറി ശ്രീ. പാട്രിക് ജോർജ് റിപ്പോർട്ട് ചെയ്യുകയും, യൂണിറ്റ് വാർഷിക റിപ്പോർട്ട് സെക്രട്ടറി ശ്രീ. എബി തോമസും, വരവ് ചിലവ് കണക്ക് ട്രഷറർ രാജൻ വഴയില അവതരിപ്പിക്കുകയും, ചർച്ചയ്ക്കും, മറുപടിക്കും ശേഷം കൈയ്യടിച്ചു പാസാക്കി. 2024- 2025 പുതിയ ഭാരവാഹികളെ ജില്ലാ പിആർഒ ശ്രീ. അനന്തകൃഷ്ണന്റെ വരണാധികാരിത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് അനിൽ എസ് വൈസ് പ്രസിഡൻറ് രാജൻ വഴയില സെക്രട്ടറി റെജി ബാബു എസ് ജോയിൻ സെക്രട്ടറി പ്രവീൺ ടി ആർ ട്രഷറർ രാജു ഡി മേഖലാ കമ്മിറ്റിയിലേക്ക് അജിത് സ്മാർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സുനിൽകുമാർ എന്നിവരെയും തിരഞ്ഞെടുത്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് മേഖലാ വൈസ് പ്രസിഡൻറ് ശ്രീ. ശ്രീജി, മേഖലാ ജോയിൻ സെക്രട്ടറി ശ്രീ. മോഹനചന്ദ്രൻ നായർ സംസാരിക്കുകയും, ശ്രീ. ഉണ്ണികൃഷ്ണൻ എസ് നന്ദി പറയുകയും, യോഗ നടപടികൾ പൂർത്തീകരിക്കുകയും. തുടർന്ന് കുടുംബ സംഗമവും, വിരുന്നു സൽക്കാരത്തോടെ എല്ലാവരും പിരിയുകയും ചെയ്തു.