ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല പെരിങ്ങോട്ടുകര യൂണിറ്റ് വാർഷിക പൊതുയോഗം: യൂണിറ്റ് പ്രസിഡന്റ് അജിത്ത് P. M പതാക ഉയർത്തിക്കൊണ്ടു ആരംഭിച്ചു. അജിത്ത് അധ്യക്ഷത വഹിച്ച യോഗം മേഖല പ്രസിഡന്റ് ബിജു സി.ശങ്കുണ്ണി ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി സുരേഷ് സി.എസ്. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. . യൂണിറ്റ് സെക്രട്ടറി ജ്യോതിഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദിനേശ് V. V വാർഷിക വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ജിതേഷ് E. B, ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നി M. P, ജീസൺ എ.വി., ഫ്ലെഡന്റോ എ.വി., ഷനൂപ് കെ.എ., രമേഷ് അനന്യ, സന്തോഷ് കുമാർ കെ.എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ട്രഷറും, യൂണിറ്റ് ഇൻചാർജുമായ ജിതേഷ് E. B 2024 -25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2024 -25 വർഷത്തെ ഭാരവാഹികൾ: അജിത്ത് P. M - പ്രസിഡന്റ്, വിപിൻ A. V - വൈസ് പ്രസിഡന്റ്, വിഷ്ണു സോമൻ - സെക്രട്ടറി, ജ്യോതിഷ് - ജോ.സെക്രട്ടറി. ദിനേശ് V. V- ട്രഷറർ. മേഖല കമ്മിറ്റി മെമ്പർമാരായി ജീസൻ എ.വി., ഡെന്നി M. P., സന്തോഷ്‌കുമാർ കെ.എസ്., രമേശ് അനന്യ എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് റഫീഖ് , സന്തോഷ് ഷാരോൺ, മണിലാൽ, വരുൺ ഗംഗ എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിപിൻ അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് അംഗം സന്തോഷ് കുമാർ ഷാരോൺ സ്വാഗതവും. റഫീഖ് നന്ദിയും പറഞ്ഞു.