കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന്റെ 40-)0 വാർഷിക സമ്മേളനം 20/09/2024 വെള്ളിയാഴ്ച വൈകിട്ട് 3.00 മണിക്ക് ജ്ഞാനപ്രകാശിനി സ്കൂൾ കേച്ചേരിയിൽ വെച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ശ്രീ വിജീഷ് പി.യു സംഘടന പതാക ഉയർത്തിക്കൊണ്ട് സമ്മേളനത്തിന് ആരംഭം കുറിച്ചു. തുടർന്ന് വാർഷിക സമ്മേളനം മേഖല കമ്മിറ്റി അംഗം ശ്രീ പ്രബലൻ യു.ബി പ്രാർത്ഥന ഗാനം ആലപിച്ചു. മേഖല ജീവകാരുണ്യ പ്രവർത്തന ചെയർമാൻ ശ്രീ ഫ്രാൻസിസ് സി.ജെ അനുശോചന പ്രസംഗം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ ജോഷി കെ ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. തുടർന്ന് യൂണിറ്റ് പ്രസിഡണ്ട് ശ്രീ വിജീഷ് പി.യുടെ അധ്യക്ഷ പ്രസംഗത്തിൽ ഈ പ്രവർത്തന വർഷം യൂണിറ്റിൽ നടത്തപ്പെട്ട പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചു. തുടർന്ന് മേഖല പ്രസിഡന്റ് ശ്രീ സിജോ എം.ജെ സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിച്ചു.മേഖല സെക്രട്ടറി ജെറി ആൽബർട്ട് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റിന്റെ കഴിഞ്ഞ പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി അനസ് ഇ.എ യും വാർഷിക കണക്ക് യൂണിറ്റ് ട്രഷറർ നിജോ എം ജെയും അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും യോഗം ഐക്യകണ്ഠനെ പാസാക്കി. സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് Akpa ജില്ലാ വൈസ് പ്രസിഡന്റ് ബിജു വർഗീസ്, മേഖല ട്രഷറർ രമേശ് കാളിയത്ത് മേഖലാ വൈസ് പ്രസിഡന്റ് റാഫി പി.വൈ എന്നിവർ സംസാരിച്ചു. തുടർന്നുള്ള പൊതു ചർച്ചയിൽ ഫോട്ടോഗ്രാഫി മേഖലയിൽ നടക്കുന്ന പ്രശ്നങ്ങളെ ജില്ലാ-മേഖല ഭാരവാഹികളെ അറിയിക്കുന്നതിനും പരിഹരിക്കുന്നതിനായി റാഫി പി വൈ, ഫ്രാൻസിസ് സി.ജെ, സാബു എ.എഫ്, ജിഷോർ എം,എസ് എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ് ഇൻ ചാർജറും ആയ ശ്രീ ബാപ്പിൻ വി മുഹമ്മദിന്റെ മേൽനോട്ടത്തിൽ 2024-2025 പ്രവർത്തന വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വിജീഷ് പി. യു, സെക്രട്ടറി അനസ് ഇ.എ,ട്രഷറർ നിജോ എം.ജെ, വൈസ് പ്രസിഡന്റ് ജോഷി കെ. എഫ്,ജോയിൻ സെക്രട്ടറി ലിജോ എ. ജെ, എന്നിവരെയും മേഖലാ കമ്മിറ്റി അംഗം സിജോ എം ജെ, റാഫി പി. വൈ,പ്രബലൻ യു. ബി, ഫ്രാൻസിസ് സി. ജെ, റിഷി വി.ആർ എന്നിവരെയും യൂണിറ്റ് കമ്മിറ്റി അംഗം സണ്ണി കെ. പി, ഉല്ലാസ് പി. ഡി, സന്തോഷ് പി. എഫ്, വിബിൻ ബാലകൃഷ്ണൻ, സുധീഷ് കെ.എസ്, എന്നിവരെയും യോഗം ഐക്യ കണ്ടനെ തിരഞ്ഞെടുത്തു. യൂണിറ്റ് ജോ. സെക്രട്ടറി ലിജോ എ. ജെ സമ്മേളനത്തിന് എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് 6.00 മണിക്ക് യോഗം അവസാനിപ്പിച്ചു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More